എറണാകുളത്തെ അംഗപരിമിതർക്ക് സഹായവുമായി മമ്മൂട്ടി; ജില്ലയിലെ വീൽ ചെയർ വിതരണത്തിന് തുടക്കം

എറണാകുളത്തെ അംഗപരിമിതർക്ക് സഹായവുമായി മമ്മൂട്ടി; ജില്ലയിലെ വീൽ ചെയർ വിതരണത്തിന് തുടക്കം

എറണാകുളം: എറണാകുളം ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകൾ എത്തിച്ച് നടൻ മമ്മൂട്ടി. സംസ്ഥാനത്തുടനീളം തെരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കായി വീൽചെയറുകൾ വിതരണം ചെയ്യുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായി, എറണാകുളം ജില്ലാതല വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനം ഫോർട്ട്‌ കൊച്ചിയിൽ നടന്നു. ഫോർട്ട് കൊച്ചിയിലെ സെന്റ് ജോസഫ് വെഫ്സ് ഹോമിലാണ് വീൽചെയർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്..

കെയർ ആൻഡ് ഷെയറിന്റെ വീൽചെയർ വിതരണ ചടങ്ങ് എറണാകുളം അസിസ്റ്റന്റ് കമീഷണർ പി. രാജകുമാർ ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തുനിർത്തുന്ന അദ്ദേഹത്തിന്റെ മനസ്സ് എല്ലാവർക്കും മാതൃകയാണ്. അദ്ദേഹം വഴി ജീവിതപാതയിലേക്ക് തിരിച്ചുവന്ന നിരവധി പേരെ നേരിട്ട് അറിയാം. തുടർന്നും മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള പദ്ധതികളിൽ പങ്കാളിയാകുന്നത് തനിക്ക് അഭിമാനകരമാണെന്നും അസിസ്റ്റന്റ് കമീഷണർ പറഞ്ഞു.

കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. കേരളാ ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി പി.കെ. അബ്ദുൽ റഹിം, രാജഗിരി ആശുപത്രി ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് പോൾ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Mammutty's Care and Share Foundation distributes wheel chairs at Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.