മൂവാറ്റുപുഴ: അന്തർ സംസ്ഥാന തൊഴിലാളികൾക്കടക്കം വ്യാജ ആർ.ടി പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ കേസിൽ പിടിയിലായ മുർഷിദാബാദ് സ്വദേശി സൻജിത് കുമാർ മണ്ഡലിനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു.
കീച്ചേരിപ്പടിയിൽ ഇയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സ്ഥാപനത്തിെൻറ മറവിലായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് നിർമാണം.
ഇത്തരം നിരവധി കേന്ദ്രങ്ങൾ മൂവാറ്റുപുഴയിൽ പ്രവർത്തിക്കുെന്നന്ന വിവരത്തെത്തുടർന്ന് പരിശോധന കർശനമാക്കി. തൊഴിലാളികൾ നാട്ടിലേക്ക് പണം അയക്കുന്നത് ഇത്തരം ഏജൻസികൾ വഴിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സൻജിത് കുമാറും മണി ട്രാൻസ്ഫർ നടത്തിയിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണം വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച നടന്ന പരിശോധനയിൽ സൻജിത്തിെൻറ സ്ഥാപനത്തിൽനിന്ന് നോട്ടെണ്ണൽ യന്ത്രം കണ്ടെടുത്തിരുന്നു. വൻ തുകയാണ് ഓരോദിവസം ഇയാൾ വഴി പശ്ചിമബംഗാളിലേക്കും അസമിലേക്കും എത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.