മൂവാറ്റുപുഴ: നഗരമധ്യത്തിലെ വെള്ളൂർകുന്നത്തുള്ള വനിത ഹോസ്റ്റലിലെത്തി കാമറയടക്കം നശിപ്പിച്ച മോഷ്ടാവിനെത്തേടി പൊലീസ്. തുടർച്ചയായ ദിവസങ്ങളിൽ രാത്രി വനിത ഹോസ്റ്റലിലെത്തി കാമറയും ജനലും നശിപ്പിച്ച് രക്ഷപ്പെടുന്ന ആൾക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ച മൂന്നിനാണ് ഇയാൾ ഹോസ്റ്റലിൽ എത്തിയത്. മതിൽ ചാടിക്കടന്ന് അകത്തുകയറിയ ഇയാൾ ഹോസ്റ്റലിെൻറ ജനലുകൾ തുറക്കാൻ ശ്രമിച്ചു. പിന്നീട് ജനൽ തകർത്തു. ശബ്ദം കേട്ട് ഹോസ്റ്റലിലുള്ളവർ നിലവിളിച്ചതോടെ മതിൽചാടി രക്ഷപ്പെട്ടു. ഇയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ വനിത ഹോസ്റ്റൽ അധികൃതർ പൊലീസിന് പരാതി നൽകി. അടുത്ത ദിവസം ഇയാൾ ഇവിടെയുണ്ടായിരുന്ന സി.സി ടി.വി കാമറ തകർത്തു.
സമീപത്തുള്ള വീട്ടിലും ഇയാൾ എത്തി ജനൽ തുറക്കാൻ ശ്രമിച്ചിരുന്നു. ഹോസ്റ്റലിൽ നൈറ്റ് വാച്ചർ ഉണ്ടായിരുെന്നങ്കിലും മറ്റൊരു വഴിയിലൂടെയാണ് ഇയാൾ അകത്തുകയറിയത്. 40 വനിതകളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.