നെടുമ്പാശേരി: ഐ.ടി. കമ്പനികൾ ജീവനക്കാരെ ഓഫീസ് ഡ്യൂട്ടിക്ക് തിരിച്ചുവിളിച്ച് തുടങ്ങിയതോടെ വിമാന കമ്പനികൾ സർവീസുകൾ വർധിപ്പിക്കുന്നു. ഇൻഫോസിസ്, ടാറ്റാ കൺസൾട്ടൻസി തുടങ്ങിയ മുൻ നിരകമ്പനികളാണ് അടുത്ത മാസം മുതൽ ഓഫീസിലെത്താൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതേ തുടർന്ന് ബംഗളരു ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് യാത്രക്കാർ വർധിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത് മാസത്തിൽ പല തവണ ഇത്തരത്തിൽ ജീവനക്കാർ നാട്ടിലേക്ക് വരാറുണ്ട് കൊറോണയെ തുടർന്നാണ് ഐ ടി കമ്പനികൾ പലതും തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് നിർദ്ദേശിച്ചത്. ഐ ടി കമ്പനികളുടെ ഓഫീസ് പ്രവർത്തനം പൂർണമാകുന്നത് ടൂറിസ്റ്റ് ബസ് സർവീസുകാർക്കും സന്തോഷത്തിന് വക നൽകുന്നു.
യാത്രക്കാരില്ലാത്തതിനാൽ ഹൈദരാബാദിലേക്ക് ഇപ്പോൾ നിത്യേന ടൂറിസ്റ്റ് ബസ് കാര്യമായില്ല. കോയമ്പത്തൂർ. ബംഗളരു വഴിയാണ് ഹൈദരാബാദിലേക്ക് ബസുകൾ പുറപ്പെടുന്നത്. യാത്രക്കാർ കൂടുന്നതോടെ നിരക്കുകളും കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.