നെടുമ്പാശ്ശേരി: ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജയിംസാണ് (59) നെടുമ്പാശ്ശേരി പൊലീസ് പിടിയിലായത്.
ട്യൂഷൻ എടുക്കാനെന്ന വ്യാജേന കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാണിച്ചെന്ന പരാതികളെ തുടർന്നാണ് അന്വേഷണം നടത്തിയത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽപോയി.
തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ അനീഷ് കെ. ദാസ്, എ.എസ്.എമാരായ ബിജേഷ്, ബാലചന്ദ്രൻ, അഭിലാഷ്, എസ്.സി.പി.ഒമാരായ റോണി, ജിസ്മോൻ, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.