പെരുമ്പാവൂര്‍: നഗരത്തിലെ ശ്രീധര്‍മ ശാസ്ത ക്ഷേത്രക്കുളവും പരിസരവും പരിസ്ഥിതിയുടെ കലവറയാണ്. അമ്പലച്ചിറ എന്ന് അറിയപ്പെടുന്ന ഏകദേശം ഒരേക്കറിന് മുകളില്‍ പരന്നു കിടക്കുന്ന കുളവും ചുറ്റുമുള്ള മരങ്ങളും ശുദ്ധവായുവിന്റെ ഉറവിടമാണ്.
കാഞ്ഞിരം, നെല്ലി, അത്തി, ഞാവല്‍, കരിങ്ങാലി, കരിമരം, മുള, പേരാല്‍, ഇത്തി, അമ്പഴം, കൂവളം, നീര്‍മരുത്, ഇലഞ്ഞി, മാവ്, പ്ലാവ് തുടങ്ങി 27 ജന്മനക്ഷത്ര വൃക്ഷങ്ങളാല്‍ സമ്പുഷ്ടമാണ് വളപ്പ്.
കൂടാതെ ചുറ്റും തണല്‍ മരങ്ങളും വളര്‍ന്നു നില്ക്കുന്നു. തെളിഞ്ഞ് മാലിന്യമില്ലാത്ത കുളത്തിലെ വെള്ളം സമീപ പ്രദേശത്തെ കിണറുകളിലെ ഉറവയാണ്.
ക്ഷേത്ര പരിപാലന അംഗങ്ങളും സമീപത്തെ റെസിഡന്റ്സ് അസോസിയേഷനും വ്യായാമത്തിന് എത്തുന്നവരും ഇവിടെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നത് പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.