പെരുമ്പാവൂർ: ആദായ നികുതി ഉദ്യോഗസ്ഥരുടെ വ്യാപാരിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഐക്യവേദിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ജി.എസ്.ടി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ബുധനാഴ്ച എ.എം റോഡിലെ പെറ്റല്‍സ് ലേഡീസ് ഷോപ്പിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന ചട്ടങ്ങൾ ലംഘിച്ചായിരുന്നുവെന്നും മാനേജർ മലപ്പുറം സ്വദേശി സജിത് കുമാറിനെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
കട പരിശോധനയുടെ മറവില്‍ വ്യാപാരികളെയും തൊഴിലാളികളെയും ഭീക്ഷണിപ്പെടുത്തി മുന്നോട്ട് പോകാനാണ് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നീക്കമെങ്കിൽ അത് അനുവദിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. വ്യാപാരികളെ കൊള്ളയടിക്കാമെന്ന ഉദ്ദേശ്യത്തോടെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. എ.ജെ. റിയാസും പറഞ്ഞു.
മർച്ചന്റ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി. നൗഷാദ്, വി.ടി. ഹരിഹരൻ, സുബൈദ നാസർ, എം.കെ. രാധാകൃഷ്ണൻ, ജോസ് കുര്യാക്കോസ്, ജിജി ഏളൂർ, ഷാജഹാൻ അബ്ദുള്‍ഖാദർ, അസൈനാർ, സുനില്‍കുമാർ, കെ.പി. അലിയാർ, കെ. പാര്‍ഥസാരഥി, ബാബാസ് നാസർ, എസ്. ജയചന്ദ്രൻ, പ്രദീപ് ജോസ്, എം.എം. റസാഖ്, സി.എം. സെയ്തുമുഹമ്മദ്, ടി.ടി. രാജൻ, പി. മനോഹരൻ, ശ്രീനാഥ് മംഗലത്ത്, എസ്. കമറുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.