പെരുമ്പാവൂര്‍: നിര്‍ധനയായ ദലിത് യുവതിയുടെ വീടിെൻറ അടുക്കള പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവ്. നഗരസഭ 24ാം വാര്‍ഡില്‍ താമസിക്കുന്ന വടക്കേക്കരപറമ്പില് പ്രസന്ന ശശിയുടെ വീടിെൻറ അടുക്കള പൊളിച്ചുമാറ്റാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നഗരസഭ കോൺക്രീറ്റ് ചെയ്തിരിക്കുന്ന റോഡിെൻറ അതിരിനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്ത് വീടിെൻറ ഷീറ്റ് തള്ളിയിരിക്കുന്നതിനാല്‍ വെള്ളം റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് പൊളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് സെൻറില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ പ്ലസ് ടുവിനും പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്മക്കളും വയോധികയായ മാതാവിനുമൊപ്പമാണ് പ്രസന്ന താമസിക്കുന്നത്. അസൗകര്യം നിറഞ്ഞ വീട്ടില്‍ മക്കളുടെ പഠനം പോലും നേരാംവണ്ണം നടക്കുന്നില്ല. വീട് അറ്റകുറ്റപ്പണിക്ക് ഒന്നും നല്‍കാത്ത നഗരസഭയാണ് പ്രധാന ഭാഗം പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
നടപടി നിര്‍ത്തിെവക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനും പട്ടികജാതി കമീഷനും പ്രസന്ന പരാതി നല്കി. റോഡ് പുറമ്പോക്ക് കൈയേറി പണിതുയര്‍ത്തിയിരിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ പൊളിക്കാന്‍ ചെറുവിരല്‍ അനക്കാത്ത നഗരസഭ പട്ടികജാതി കുടുംബത്തോട് അടുക്കള പൊളിക്കാന്‍ ആവശ്യപ്പെടുന്നത് വിരോധാഭാസമാണെന്നും ദലിത് കുടുംബത്തോട് അനീതി കാട്ടിയാല്‍ നീതിക്കുവേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തിറങ്ങുമെന്നും നേതാക്കളായ തോമസ് കെ. ജോര്‍ജ്, അഡ്വ. സെയ്തു മുഹമ്മദാലി, പി.എ. സിദ്ദീഖ്, കെ.പി. ഷെമീര്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.