മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം ശേ​ഖ​രി​ക്കു​ന്ന എൻ.എസ്​.എസ്​ അംഗങ്ങൾ

ഉൾക്കാഴ്ചയുടെ സന്ദേശം പകർന്ന് ഇരിങ്ങോളിന്‍റെ കൺമണികൾ

പെ​രു​മ്പാ​വൂ​ര്‍: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മ​ത്സ​ര​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തി​നി​ടെ ഒ​രു​പ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ കാ​യി​ക​താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും കാ​ണി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​മീ​പ​മെ​ത്തി. ‘ക​ണ്ണു​ക​ള്‍ മ​ണ്ണി​നു​ള്ള​ത​ല്ല മ​നു​ഷ്യ​നു​ള്ള​താ​ണ്’ എ​ന്ന സ​ന്ദേ​ശം പ​ക​രാ​നാ​യി​രു​ന്നു അ​വ​രു​ടെ വ​ര​വ്. ഇ​രി​ങ്ങോ​ള്‍ സ​ര്‍ക്കാ​ര്‍ വി.​എ​ച്ച്.​എ​സ് സ്‌​കൂ​ളി​ലെ നാ​ഷ​ന​ല്‍ സ​ര്‍വി​സ് സ്‌​കീം സം​ഘ​മാ​ണ് 10,0000 നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രി​ക ശേ​ഖ​ര​ണ​വു​മാ​യി സ്‌​കൂ​ളി​ലെ മ​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ളോ​ടൊ​പ്പം മേ​ള​യു​ടെ ഒ​ന്നാം വേ​ദി​യാ​യ മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ​ത്തി​യ​ത്. ‘മ​ര​ണ​ശേ​ഷ​വും ക​ണ്ണു​ക​ള്‍ക്ക് ഫേ​സ്ബു​ക്കും, വാ​ട്​​സാ​പ്പും, ഇ​ന്‍സ്റ്റാ​ഗ്രാ​മും കാ​ണ​ണ​മെ​ങ്കി​ല്‍ നേ​ത്ര​ദാ​നം ചെ​യ്യൂ ബ്രോ’ ​എ​ന്ന് പ​റ​ഞ്ഞ് വി​ദ്യാ​ര്‍ഥി​ക​ളെ സ​മീ​പി​ച്ച​പ്പോ​ൾ നി​ര​വ​ധി​പേ​ർ സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ടു.

വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പു​റ​മെ എം.​എ​ല്‍.​എ​മാ​രാ​യ കെ.​ജെ. മാ​ക്‌​സി, കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​എ​സ്.​ടി.​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ബ​ദ​റു​ന്നി​സ, ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ വ​നി​ത ഡോ​ക്ട​ര്‍മാ​രു​ടെ സം​ഘ​ട​ന​യാ​യ ‘വി​മ’ ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഡോ. ​ദീ​പ അ​ഗ​സ്റ്റി​ന്‍, കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ്യ​ചി​ഹ്നം ‘ത​ക്കു​ടു’​വി​ന്റെ ശി​ല്പി വി​നോ​ജ് സു​രേ​ന്ദ്ര​ന്‍, എ​ന്‍.​എ​സ്.​എ​സ് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ എം.​സി. സ​ന്തോ​ഷ്, ലൈ​റ്റ് ആ​ന്റ് സൗ​ണ്ട് ക​മ്മി​റ്റി ജോ. ​ക​ണ്‍വീ​ന​ര്‍ അ​ജി​മോ​ന്‍, എം.​ജി. പ്ര​സാ​ദ് ഉ​ള്‍പ്പ​ടെ നി​ര​വ​ധി​പേ​രു​ടെ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം ശേ​ഖ​രി​ച്ചെ​ന്ന് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നും എ​ന്‍.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​റു​മാ​യ സ​മീ​ര്‍ സി​ദ്ദീ​ഖി പ​റ​ഞ്ഞു.

സ്‌​പെ​ഷ​ല്‍ എ​ജ്യു​ക്കേ​റ്റ​ര്‍ ലി​മി ഡാ​ന്‍, വി​ദ്യാ​ര്‍ഥി​ക​ളാ​യ ആ​ബേ​ല്‍ ജോ​യ്, എ.​കെ. ആ​ദി​ല്‍ അ​ബൂ​ബ​ക്ക​ര്‍, കെ.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, മെ​ഡി​ക്ക​ല്‍ ക​മ്മി​റ്റി ക​ണ്‍വീ​ന​റും കെ.​എ.​ടി.​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​റു​മാ​യ മാ​ഹി​ന്‍ ബാ​ഖ​വി, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്‍ ഹ​ഖ്, ജി​ല്ല പ്ര​സി​ഡ​ന്റ് സി.​എ​സ്. സി​ദ്ദീ​ഖ്, ജി​ല്ല സെ​ക്ര​ട്ട​റി പി.​എ. ക​ബീ​ര്‍, അ​സ്​​ലം കു​റ്റ്യാ​ടി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - State School Sports Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.