ആലുവ: വിവിധ കേസുകളില്‍ കോടതികൾ വാറൻറ് പുറപ്പെടുവിച്ചിട്ടും മുങ്ങിനടക്കുന്നവരെ പിടികൂടാൻ റൂറൽ പൊലീസിെൻറ സ്പെഷൽ ഡ്രൈവ്. കോടതിയിൽ ഹാജരാകാതെ നടക്കുന്ന 102 പേരെയാണ് പത്ത് ദിവസങ്ങളിലായി റൂറല്‍ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തികിെൻറ നിര്‍ദേശ പ്രകാരം നടത്തിയ സ്പെഷല്‍ ഡ്രൈവിലൂടെ പിടികൂടിയത്.
ദീർഘകാലമായി തീർപ്പാകാത്ത കേസിലെ പ്രതികളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപവത്കരിക്കാനും നിർദേശിച്ചിരുന്നു. ഇത് പ്രകാരം വിവിധ സ്റ്റേഷനുകളിലെ മോഷണ, കൊലപാതക കേസുകളിലെ പ്രതികളെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.
ഓപറേഷൻ ഡാർക്ക് ഹണ്ട് പ്രകാരവും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 23 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 26 പേരെ നാടുകടത്തിയെന്നും എസ്.പി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻകാല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെയും, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.