കോവിഡ്​ വിവരങ്ങൾ മറച്ചുവെ​ച്ചെന്ന്; ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം

മൂവാറ്റുപുഴ: കോവിഡ് സ്ഥിരീകരിക്കുന്നവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മറച്ചുവെക്കുന്നതായി പരാതി.

നഗരസഭയിലെ അഞ്ചാം വാർഡിൽ കോവിഡ‍് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് മറച്ചു​െവ​െച്ചന്നും ഇവരുടെ സമ്പർക്ക പട്ടിക പോലും തയാറാക്കിയില്ലെന്നും ആരോപിച്ച് വാർഡ്‌ അംഗം സുമി ഷാ നൗഷാദാണ് രംഗത്തെത്തിയത്. എട്ടുദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നയാളുടെ വിവരം കൗൺസിലറെയും വാർഡിലെ ആശാ വർക്കറെയും അറിയിച്ചി​െല്ലന്നാണ് ആരോപണം.

ഇവരുടെ അയൽവാസികളിൽ ചിലർ കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയപ്പോഴാണ് വിവരം അറിയുന്നത്.

കോവിഡ് ബാധിത​െൻറ കുടുംബാംഗങ്ങൾ കടകളിലും മറ്റും പോകുന്നത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പരാതിയുമായി എത്തിയത്. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങളോട് അന്വേഷിച്ചപ്പോൾ രോഗം സ്ഥിരീകരിച്ച വിവരം തൽക്കാലം പുറത്തു പറയേണ്ടതില്ലെന്ന്​ ജനറൽ ആശുപത്രിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞതുകൊണ്ടാണ് മറച്ചു​െവച്ചതെന്ന് കുടുംബാംഗം പറഞ്ഞതായി കൗൺസിലർ പറഞ്ഞു.

ഇത് രോഗവ്യാപനത്തിന്​ ഇടയാക്കുന്ന സ്ഥിതിയുണ്ടാക്കുമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.

Tags:    
News Summary - Protest Against health department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.