കാഞ്ഞൂർ: കാഞ്ഞൂരിലെ എസ് വളവ് യാത്രക്കാരുടെ പേടിസ്വപ്നം. തീർഥാടനകേന്ദ്രമായ കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോന പള്ളിക്കുമുന്നിലാണ് കൊടുംവളവുള്ളത്. കാഞ്ഞൂർ ജങ്ഷനിൽനിന്ന് പുതിയേടം ഭഗവതി ക്ഷേത്രം, വെള്ളാരപ്പിള്ളി, പള്ളി, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ പോകുന്ന റോഡാണിത്. ജങ്ഷൻ മുതൽ പള്ളി വരെയുള്ള ഒരു കിലോമീറ്ററിൽ അഞ്ചോളം കൊടുംവളവാണുള്ളത്. എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ ഡൈവ്രർമാർക്ക് കാണാൻ പറ്റാത്ത നിലയിലാണ്.
നിരവധി വാഹനാപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. സെൻറ് ജോസഫ്സ് സ്കൂൾ, സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ, നേഗിൾ വിദ്യാഭവൻ, പുതിയേടം ശക്തൻ തമ്പുരാൻ സ്കൂൾ, പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് ദിനേന പോകുന്നത്.
കാഞ്ഞൂർ പള്ളിയിലേക്ക് നിരവധി വിശ്വാസികളും ഇതിലെ യാത്രചെയ്യുന്നുണ്ട്.റോഡിനിരുവശവുമുള്ള വൈദ്യുതി പോസ്റ്റുകളും വാഹനങ്ങൾക്ക് ഭീഷണിയാണ്. പുറമ്പോക്ക് ഭൂമി എറ്റെടുത്ത് റോഡ് വീതികൂട്ടി അപകടസാധ്യതകൾ ഒഴിവാക്കി യാത്ര സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.