കൊച്ചി: ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കത്തി കാണിച്ച് ഡ്രൈവറില്‍നിന്ന് പണം തട്ടിയതായി പരാതി. എറണാകുളം നോര്‍ത്തിലെ ഓട്ടോ ഡ്രൈവറും പിറവം സ്വദേശിയുമായ വര്‍ഗീസില്‍നിന്നാണ് യുവാവ് പണം തട്ടിയത്.
വര്‍ഗീസ് നല്കിയ പരാതിയില്‍ എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നോര്‍ത്ത് ഭാഗങ്ങളില്‍ സ്ഥാപിച്ച സി.സി ടി.വി പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പുറത്ത് ഓട്ടം കാത്തുകിടന്ന വര്‍ഗീസിനെ പുലർച്ച 2.30നാണ് ആലുവ ദേശത്തേക്കെന്ന് പറഞ്ഞ് യുവാവ് വിളിച്ചുകൊണ്ടുപോയത്. ആദ്യം റെയില്‍വേ സ്റ്റേഷനിലേക്ക് കയറിയ യുവാവ് ട്രെയിന്‍ സമയത്തിനില്ലെന്നും ഓട്ടം വരണമെന്നും അഭ്യർഥിച്ചതിനെത്തുടര്‍ന്നാണ് വര്‍ഗീസ് പോകാന്‍ തയാറായത്.
ആലുവ ദേശം കടന്ന് വിജന സ്ഥലമെത്തിയപ്പോള്‍ വീട്ടിലേക്ക് വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. ഫോണ്‍ വാങ്ങിയതിന് പിന്നാലെ കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ൈകയിലുണ്ടായിരുന്ന 1000 രൂപയും മൊബൈൽ േഫാണും പിടിച്ചുപറിച്ചതായി വര്‍ഗീസ് പറഞ്ഞു. ഭയന്ന് വേഗം ഓട്ടോയുമായി തിരികെ പോരുകയായിരുന്നു. നോർത്ത് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് നെടുമ്പാശ്ശേരി പൊലീസിലും പരാതി നല്‍കിയതായി വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.