തൃപ്പൂണിത്തുറ: ഇളമന റോഡിലെ വീട് കുത്തിത്തുറന്ന് 17.5 പവന്‍ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്ന് അറസ്റ്റുചെയ്തു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി അയ്യപ്പനെയാണ്(38) തൃപ്പൂണിത്തുറ സി.ഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 17 നായിരുന്നു തൃപ്പൂണിത്തുറ ഇളമന റോഡില്‍ വാടകക്ക് താമസിക്കുന്ന ബംഗളൂരു സ്വദേശിനിയായ ആനന്ദ ഹെഗ്ഡയുടെ ഭാര്യ വിജയലക്ഷ്മിയുടെ സ്വര്‍ണം മോഷണം പോയത്. പകലായിരുന്നു മോഷണം.
കൊച്ചി സിറ്റി പൊലീസിലെ വിരലടയാള വിദഗ്ധരും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്‌നാട്ടില്‍നിന്ന് കണ്ടെത്തിയത്. ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയും ശങ്കരന്‍കോവില്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു.
എ.എസ്.ഐ എം.ജി. സന്തോഷ്, എസ്.സി.പി.ഒ ശ്യാം ആര്‍. മേനോന്‍, സി.പി.ഒമാരായ ജിജോ, കെ.പി. രതീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.