മു​പ്പ​ത്ത​ടം ഭാ​ഗ​ത്ത് പ്ര​ധാ​ന റോ​ഡ് കു​ഴി​ച്ച് ന​ട​ത്തു​ന്ന പൈ​പ്പി​ട​ൽ

അശാസ്ത്രീയ പൈപ്പിടൽ; പൊറുതിമുട്ടി മുപ്പത്തടം നിവാസികൾ

ക​ടു​ങ്ങ​ല്ലൂ​ർ: വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണി​ക​ളു​ടെ അ​ശാ​സ്ത്രീ​യ​ത​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​യ​താ​യി പ​രാ​തി.

മു​പ്പ​ത്ത​ടം, ക​ടു​ങ്ങ​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന പ​ണി​ക​ളാ​ണ് ദു​രി​ത​മാ​കു​ന്ന​ത്. ക​ടി​ങ്ങ​ല്ലൂ​ർ-​മു​പ്പ​ത്ത​ടം റോ​ഡ് ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ട് പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം റോ​ഡ് തു​റ​ന്നു​കൊ​ടു​ത്തെ​ങ്കി​ലും വീ​ണ്ടും അ​തേ റോ​ഡ് അ​ട​ച്ച് കു​ഴി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​യാ​റെ​ടു​പ്പി​ല്ലാ​ത്ത​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന റോ​ഡും ആ ​റോ​ഡു​മാ​യി ബ​ന്ധ​മു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും ഒ​രേ​സ​മ​യം അ​ട​ച്ചാ​ണ് ഇ​പ്പോ​ൾ പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​ർ​ക്ക് അ​ത്യാ​വ​ശ്യ​ത്തി​നു​പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം എ​ല്ലാ റോ​ഡും ബ്ലോ​ക്കാ​യി. രാ​ത്രി​യി​ൽ ആ​ശു​പ​ത്രി ആ​വ​ശ്യം​ ഉ​ണ്ടാ​യാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. റോ​ഡ് കു​ഴി​ച്ചി​ട്ടാ​ൽ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​ൻ​ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. പൊ​ടി​ശ​ല്യ​ത്തി​നു​ള്ള പ​രി​ഹാ​ര​ങ്ങ​ളും കാ​ണേ​ണ്ട​ത് അ​ധി​കൃ​ത​രാ​ണ്. ഇ​തൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഇ​രു​വ​ശ​വു​മു​ള്ള വ്യാ​പാ​രി​ക​ൾ റോ​ഡ്​ ന​ന​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​പ്പോ​ൾ. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നാ​ട്ടു​കാ​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ പ​ണി​ക​ൾ ചെ​യ്യു​ന്ന അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ ജ​ന​രോ​ഷം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ജൽ ജീവൻ പദ്ധതിക്ക് കുഴിയെടുത്ത തടിക്കക്കടവിൽ അപകടങ്ങളും ഗതാഗതക്കുരുക്കും

കു​ന്നു​ക​ര: അ​ത്താ​ണി-​പ​റ​വൂ​ർ റോ​ഡി​ൽ ത​ടി​ക്ക​ക്ക​ട​വ് മു​ത​ൽ മാ​ഞ്ഞാ​ലി വ​രെ ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​ക്ക് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ റീ​ടാ​റി​ങ് ന​ട​ത്താ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളും യാ​ത്രാ​ദു​രി​ത​വും പ​തി​വാ​യി.

ര​ണ്ടു​മാ​സം മു​മ്പ് പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഉ​പ​രി​ത​ലം ബ​ല​പ്പെ​ടു​ത്തു​ക​യോ കു​ഴി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ക്കു​ക​യോ റോ​ഡ് പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കു​ക​യോ ചെ​യ്യാ​ത്ത​താ​ണ് ദു​രി​ത​യാ​ത്ര​ക്ക്​ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ്​ ആ​ക്ഷേ​പം. വീ​തി കു​റ​വാ​യ അ​ടു​വാ​ശ്ശേ​രി, കു​റ്റി​യാ​ൽ, കൊ​ല്ലാ​റ, കു​റ്റി​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഭീ​മ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്.

ത​ടി​ക്ക​ക്ക​ട​വ്, കു​ന്നു​ക​ര ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളു​ടെ വാ​ൽ​വ് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച​തി​നാ​ൽ കു​ഴി​യെ​ടു​ത്ത ശേ​ഷം കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ൾ നി​ര​പ്പി​ൽ​നി​ന്ന്​ ഉ​യ​ർ​ന്നാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ വെ​ട്ടി​ച്ചു​മാ​റ്റേ​ണ്ട സ്ഥി​തി​യാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ​യും ചാ​ലാ​ക്ക​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും വി​വി​ധ കോ​ള​ജു​ക​ളും ഉ​ള്ള​തി​നാ​ൽ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

സ​ന്ധ്യ മു​ത​ൽ പു​ല​ർ​ച്ച വ​രെ പ​തി​വാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. അ​ങ്ക​മാ​ലി, ആ​ലു​വ, പ​റ​വൂ​ർ, മാ​ള, പു​ത്ത​ൻ​വേ​ലി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 35ല​ധി​കം ബ​സു​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വ​ല​യു​ക​യാ​ണ്.

പ​ല​പ്പോ​ഴും ട്രി​പ് പൂ​ർ​ത്തി​യാ​ക്കാ​നോ സ​മ​യ​നി​ഷ്ട പാ​ലി​ച്ചു സ​ർ​വി​സ് ന​ട​ത്താ​നോ സാ​ധി​ക്കു​ന്നി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റീ ​ടാ​റി​ങ് ന​ട​ത്തു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​തെ എ​ത്ര​യും വേ​ഗം അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​ങ്ക​മാ​ലി-​കാ​ല​ടി-​അ​ത്താ​ണി മേ​ഖ​ല പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്​​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 

Tags:    
News Summary - unscientific piping- muppathadam residents in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.