അടിമാലി: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുവേണ്ടി അടിമാലി പഞ്ചായത്ത് നടപ്പാക്കുന്ന കുടിവെള്ള ടാങ്ക് വിതരണത്തിൽ ക്രമക്കേടെന്ന ആക്ഷേപമെന്ന് പ്രതിപക്ഷം. വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണപക്ഷവും പ്രതിപക്ഷത്തെ യു.ഡി.എഫ് അംഗങ്ങളും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിനൊടുവിൽ അന്വേഷണത്തിന് സബ് കമ്മിറ്റിയെ നിയോഗിച്ചു. 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് തെരഞ്ഞെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗത്തിൽപെടുന്ന ഗുണഭോക്താക്കൾക്ക് വിതരണത്തിനുവേണ്ടി വകയിരുത്തിയിരുന്നത്. ഇതുപ്രകാരം 524 ടാങ്ക് വിതരണത്തിന് പഞ്ചായത്തിൽ എത്തിച്ചു. എന്നാൽ, 450 ഓളം മാത്രമാണ് വിതരണം നടത്തിയത്. ശേഷിക്കുന്ന ടാങ്കുകൾ ഒരുമാസം മുമ്പുവരെ പഞ്ചായത്ത് പരിസരത്ത് ഉണ്ടായിരുന്നത്രെ. പിന്നീട് അപ്രത്യക്ഷമായി. ഇതുസംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങൾ വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ചോദ്യം ഉന്നയിച്ചെങ്കിലും വ്യക്തമായ കണക്ക്, രേഖ എന്നിവ കണ്ടെത്താനായില്ല. തുടർന്നാണ് ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് പ്രസിഡന്‍റ് ഷേർളി മാത്യുവിന്‍റെ നേതൃത്വത്തിൽ ഏഴംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.