പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം തടസ്സപ്പെട്ടു

മുട്ടം: പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കൊല്ലംകുന്ന് മലയിലെ ടാങ്കിൽനിന്ന്​ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ്​ പൊട്ടിയത്. രണ്ടുമാസം മുമ്പേ പൊട്ടിയതിന് സമീപത്താണ് വീണ്ടും പൊട്ടിയത്. കാലപ്പഴക്കം ചെന്ന ആസ്ബസ്​റ്റോസ് പൈപ്പാണ് സ്ഥിരമായി പൊട്ടുന്നത്. ഇത്തരം പൈപ്പുകൾ പൂർണമായി മാറ്റിസ്ഥാപിച്ചില്ലെങ്കിൽ ഇനിയും ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.