മൂലമറ്റം: കനത്ത മഴയിൽ ഇടിഞ്ഞ മൂലമറ്റം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു. ജില്ല പഞ്ചായത്താണ് തുക അനുവദിച്ചത്.
അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട വിഷയമായതിനാൽ മൂലമറ്റം ഡിവിഷന് പുറമെ മുട്ടം ഉൾപ്പെടെ മറ്റ് ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ഫണ്ടുകൂടി ഉൾപ്പെടുത്തിയാണ് 50 ലക്ഷം വകയിരുത്തിയത്. അശോകകവല റോഡിലേക്കാണ് ജൂലൈ 18ന് പുലർച്ച 25 അടിയിലേറെ ഉയരമുള്ള ഭിത്തി തകർന്നുവീണത്. നാളുകൾ കഴിഞ്ഞിട്ടും പുനർനിർമിക്കാത്തത് ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.