അടിമാലി: കോവിഡ് വ്യാപനം മൂലം പ്രതിസന്ധി നേരിടുന്ന ബൈസൺവാലി മുട്ടുകാട് പ്രദേശത്തെ ജനങ്ങൾക്ക് ആംബുലൻസും വാഹന സൗകര്യവും ഉൾപ്പെടെ സൗജന്യ സേവനങ്ങളൊരുക്കി വിവിധ 'തണൽ' കൂട്ടായ്മ. മുട്ടുകാട് സെൻറ് തോമസ് യാക്കോബായ പള്ളി, സൊസൈറ്റിമേട് സെൻറ് ജോർജ് കത്തോലിക്ക പള്ളി, മുട്ടുകാട് ശ്രീ ദുർഗ ഭഗവതി ക്ഷേത്രം, മുട്ടുകാട് അർധനാരീശ്വര ക്ഷേത്രം എന്നീ ആത്മീയ കേന്ദ്രങ്ങളാണ് രാപകൽ ഭേദമില്ലാതെ സാന്ത്വനത്തിെൻറ തണലൊരുക്കുന്നത്.
കോവിഡ് പരിശോധനക്ക് പോകുന്നതിനും രോഗികളെ കൊണ്ടുപോകുന്നതിനുമായി ആംബുലൻസും ഇന്നോവ കാറും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ, രോഗിയുടെ പരിചരണത്തിനായി മെഡിക്കൽ സംഘം, വാക്സിനേഷൻ രജിസ്ട്രേഷനും ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകാനുമായി പ്രത്യേക സംഘം, ആവശ്യമായ കുടുംബങ്ങൾക്കും വ്യക്തികൾക്കും ഭക്ഷണക്കിറ്റ് നൽകുന്നതിനായി മറ്റൊരു ടീം... ഇങ്ങിനെ 60പേർ അടങ്ങുന്ന സംഘമാണ് 24 മണിക്കൂറും കർമനിരതരായിരിക്കുന്നത്.
ജനറൽ കൺവീനറും സെൻറ് തോമസ് പള്ളി വികാരിയുമായ ഫാ. ബേസിൽ മാത്യു പുതുശ്ശേരിയിലാണ് ഇൗ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. ഫാ. ജോസഫ് വെട്ടുകല്ലേൽ, അജികുമാർ കീച്ചിറയിൽ, അനീഷ് കൊച്ചൻപറമ്പിൽ എന്നിവരാണ് കൺവീനർമാർ. ചിന്നക്കനാൽ പഞ്ചായത്ത് അംഗം അശോകൻ, ബൈസൺവാലി പഞ്ചായത്ത് അംഗം സിജു എന്നിവരും കൂട്ടായ്മയിലുണ്ട്. സേവനം ആവശ്യമുള്ള ആർക്കും താഴെപ്പറയുന്ന നമ്പറുകളിലേക്ക് വിളിക്കാം:
ഫാ. ബേസിൽ മാത്യു പുതുശ്ശേരിയിൽ - 9744168596, ഫാ. ജോസഫ് വെട്ടുകല്ലേൽ - 8281147490, അജികുമാർ കീച്ചിറയിൽ - 9495514102, അനീഷ് കൊച്ചൻപറമ്പിൽ - 9495255159.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.