അടിമാലി: സപ്ലൈകോ സ്വന്തം ഉൽപന്നമായി വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയിൽ മായംകലർന്നതായി വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് സാമ്പിൾ പിടിച്ചെടുത്ത് പരിശോധനക്കയച്ചു.
ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിെൻറ നേതൃത്വത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തൊടുപുഴ, അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, കുമളി, ഇടുക്കി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.ശബരി വെളിച്ചെണ്ണയെ സംബന്ധിച്ച് ജില്ലയിലുടനീളം പരാതി ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ പറഞ്ഞു.
ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കാക്കനാട്ടെ റീജനല്‍ അനലറ്റിക്കൽ ലാബിലേക്ക് അയച്ചു. പരിശോധനഫലം വന്നശേഷം തുടര്‍നടപടി ഉണ്ടാകും. പിരിശോധനക്ക് തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ, ദേവികുളം ഭക്ഷ്യസുരക്ഷ ഓഫിസര്‍ ബൈജു ജോസഫ്, ഉടുമ്പന്‍ചോല ഭക്ഷ്യ സുരക്ഷ ഓഫിസര്‍ ആന്മേരി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.