അടിമാലി: അടിമാലി ടൗണിനോട് ചേർന്ന കുരങ്ങാട്ടി ആദിവാസി മേഖലയില്‍ ഇനിയും മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭിക്കാത്തത് കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുയര്‍ത്തുന്നു. ടൗണില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം ദൂരെയാണ് കുരങ്ങാട്ടിയെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ല. കാലങ്ങളായി ആവശ്യമുന്നയിച്ചിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നതാണ് പ്രധാന പ്രശ്നം.
ഇനിയെങ്കിലും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തി തങ്ങളുടെ ആശയവിനിമയ ക്ലേശം ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ഇവിടത്തുകാർ ആവശ്യപ്പെടുന്നത്. കാട്ടാനയടക്കം വന്യജീവികളുടെ ശല്യം സ്ഥിരമായുള്ള മേഖലകൂടിയാണ് കുരങ്ങാട്ടി. കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം ഈ മേഖലയില്‍ വിഹാരം നടത്താറുണ്ട്.
വീടുകള്‍ക്കുനേരെയും കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സമയങ്ങളില്‍ മറ്റുള്ളവരെ വിവരമറിയിക്കാനോ ആശയവിനിമയം നടത്താനോ മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ അപര്യാപ്തത മൂലം സാധിക്കാറില്ല. മഴക്കാലങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ നടന്നാലും മറ്റുള്ളവരോട് നേരിട്ടെത്തി വിവരം ധരിപ്പിക്കുകയേ നിര്‍വാഹമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.