ത​ക​ർ​ന്ന പോ​ത​മേ​ട്-​ഒ​റ്റ​മ​രം റോ​ഡ്

നാടിന്‍റെ വഴിയാണ് സാറെ, നന്നാക്കി തരാമോ...

അ​ടി​മാ​ലി: ബൈ​സ​ൺ​വാ​ലി​യി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​യ പോ​ത​മേ​ട്-​ഒ​റ്റ​മ​രം റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​തേ​ക്ക​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് നെ​ല്ലി​ക്കാ​ട്, ഒ​റ്റ​മ​രം, പോ​ത​മേ​ട് വ​ഴി മൂ​ന്നാ​റി​ലെ​ത്തു​ന്ന റോ​ഡാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ് ടാ​റി​ങ് ന​ട​ത്തി പു​ന​രു​ദ്ധ​രി​ച്ച റോ​ഡാ​ണി​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഒ​ഴു​കി​യാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. വ​ശ​ങ്ങ​ളി​ൽ ഓ​ട​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് റോ​ഡ് വേ​ഗ​ത്തി​ൽ ത​ക​രാ​ൻ കാ​ര​ണം.

ബൈ​സ​ൺ​വാ​ലി​യി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ഈ ​റോ​ഡു​വ​ഴി മൂ​ന്നാ​റി​ൽ എ​ത്താം. മൂ​ന്നാ​റി​ലെ​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ റി​സോ​ർ​ട്ടു​ക​ളു​ള്ള പോ​ത​മേ​ട് സ്ഥി​തി​ചെ​യ്യു​ന്ന​ത് ഈ ​റോ​ഡി​ലാ​ണ്. നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നി​ത്യേ​ന ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​റോ​ഡി​ന്‍റെ ത​ക​ർ​ച്ച സ​ഞ്ചാ​രി​ക​ളെ വ​ല​ക്കു​ന്നു.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്താ​ണ് റോ​ഡി​ലൂ​ടെ വെ​ള്ളം ശ​ക്ത​മാ​യി ഒ​ഴു​കി ചെ​റി​യ കു​ഴി​ക​ൾ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​യി മാ​റി​യ​ത്. ഇ​തോ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി.

പൂ​ർ​ണ​മാ​യും ഏ​ല​ക്കാ​ട്ടി​ലൂ​ടെ നി​ർ​മി​ച്ച റോ​ഡ് നാ​ട്ടു​കാ​ർ​ക്കും ഏ​റെ പ്ര​യോ​ജ​നം ചെ​യ്തി​രു​ന്നു. മൂ​ന്നാ​റി​ലെ ച​ന്ത​യി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ്യാ​പാ​രി​ക​ളും മ​റ്റും ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​യി​രു​ന്ന​ത്. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി എ​ത്ര​യും വേ​ഗം ന​ട​ത്ത​ണ​മെ​ന്നാ​ണ്​​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 

Tags:    
News Summary - Road Broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.