അടിമാലി: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി, ദേവികുളം താലൂക്കിലെ രണ്ടാം ഘട്ട വാഹന പരിശോധന മൂന്നാറിൽ നടന്നു. 56 വാഹനങ്ങൾ ഹാജരാക്കി. വിവിധ കാരണങ്ങൾ കൊണ്ട് 17 വാഹനങ്ങൾ തിരിച്ചയച്ചു. പാസായ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു. മടങ്ങിയ വാഹനങ്ങൾ പുന:പരിശോധനക്കായി തകരാർ പരിശോധിച്ച് ഹാജരാക്കാൻ നിർദ്ദേശിച്ചു.
ഗുരുതരമായ തകരാർ കണ്ടെത്തിയ എട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദ് ചെയ്തു. പരിശോധനയിൽ എം.വി.ഐമാരായ കെ.കെ. ചന്ദ്രലാൽ, എൻ.കെ ദീപു, എ.എം.വി.ഐ മാരായ ഫവാസ് സലീം, അബിൻ ഐസക്, ഓഫിസ് ജീവനക്കാരായ കെ.പി. പ്രദീപ് കുമാർ, ഉഷസ് പോൾ എന്നിവർ പങ്കെടുത്തു.
സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷ ക്ലാസ് ജൂൺ ഒന്നാം തീയതി അടിമാലി വിശ്വദീപ്തി സ്കൂളിൽ നടത്തും. രാവിലെ ഒമ്പത് മുതൽ 1.30 വരെയാണ് ക്ലാസ്.
മോട്ടോർ വാഹന നിയമങ്ങൾ, സ്ട്രെസ് മാനേജ്മെൻറ്, ഫസ്റ്റ് എയ്ഡ് ആന്റ് ബേസിക് ലൈഫ് സപ്പോർട്ട് എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് കൈകാര്യം ചെയ്യും. ദേവികുളം താലൂക്കിലെ സ്കൂൾ ഡ്രൈവർമാർ നിർബന്ധമായും ഹാജരാകണമെന്ന് ജോ. ആർ.ടി.ഒ ടി.എച്ച്. എൽദോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.