അടിമാലി: ദേവികുളം താലൂക്കിലെ എല്ലാ വഴികളിലും തെരുവു നായ്ക്കൾ വിലസുന്നു. മൂന്നാർ, മാങ്കുളം, അടിമാലി, രാജാക്കാട്, ശാന്തൻപാറ, വാത്തിക്കുടി, മറയൂർ മേഖലകളിലും ദേശീയപാതകൾ, ഗ്രാമീണ റോഡുകൾ തുടങ്ങി എല്ലായിടത്തും നായ്ക്കൾ അലഞ്ഞു തിരിയുകയാണ്. ബസ് സ്റ്റാൻഡുകളും ബസ് സ്റ്റോപ്പുകളും കട വരാന്തകളും നായ്ക്കളുടെ വിഹാര കേന്ദ്രമാണ്.
കെട്ടിടങ്ങളുടെ ഗോവണി കയറി മുകൾ നിലയിലേക്കും ഇവ കടന്നു കയറുന്നു. വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ളവരെ ആക്രമിക്കാൻ മുതിരുന്നതായും പരാതിയുണ്ട്. ഇരുചക്ര വാഹന യാത്രികർക്കു നേരെ പാഞ്ഞടുക്കുന്നതോടെ വാഹനം നിയന്ത്രണം വിട്ടു മറിയുന്ന സംഭവങ്ങളുമുണ്ട്. പൊടുന്നനെ റോഡുകളിലേക്കു പാഞ്ഞെത്തുന്ന ഇവ വാഹന യാത്രികർക്ക് ഭീഷണിയാകുകയാണ്. സ്കൂളുകൾ വിട്ട് വിദ്യാർഥികൾ പോകുന്ന വഴികളിലും ഇവ തമ്പടിക്കുന്നതിനാൽ ഭയന്നാണ് കുട്ടികൾ മടങ്ങുന്നത്.
നായ്ക്കൾ പരസ്പരം കടിപിടി കൂടുന്നതും പതിവാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെടുത്തുന്ന ഇവയെ പിടികൂടി ഷെൽറ്ററുകളിലേക്കു മാറ്റാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.