അടിമാലി: ഖത്തറിന്റെ മണ്ണിൽ പന്തുരുളും മുമ്പേ നാടിന്റെ മുക്ക്മൂലകളിലെല്ലാം ആരവം ഉയർന്നു. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും കൂറ്റൻ കട്ടൗട്ടുകളായി ഇടുക്കിയുടെ നാനാഭാഗത്തും നെഞ്ചുവിരിച്ചുനിൽക്കുന്നു. ബ്രസീലും അർജന്റീനയും ഫ്രാൻസും ഇംഗ്ലണ്ടും അയൽ ഗ്രാമം പോലെ എല്ലാവർക്കും പരിചിതം.
ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകകപ്പിന്റെ ഒരോ ചലനവും മലയാളിയുടെ ആഘോഷം കൂടിയാക്കുകയാണ്. ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ പത്താംമൈൽ ലോകകപ്പിനെ വരവേറ്റ് കൊടിതോരണങ്ങളും ഫ്ലക്സുകളും കൊണ്ട് ആവേശക്കടലായി. മേഖലയിലെ ഹൈറേഞ്ച് എഫ്.സി ഫുട്ബാൾ ക്ലബ്, യുവധാര, ശിൽപ്പി, ബ്യൂഗിൾ എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ സംയുക്ത റാലി സഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോകകപ്പ് ഉദ്ഘാടന ദിവസമായ ഞായറാഴ്ച വൈകീട്ട് നാല് മുതൽ പത്താംമൈൽ ജങ്ഷനിൽ നിന്ന് സംയുക്ത ഫാൻസ് ക്ലബ്ബുകളുടെ റാലി ആരംഭിക്കും. എല്ലാ ടീമുകളുടെയും ആരാധകർ അവരവരുടെ ജഴ്സി അണിഞ്ഞാകും അണിനിരക്കുക. തുടർന്ന് ഫാൻസ് ടീമുകളുടെ വടംവലി മത്സരവും പത്താംമൈലിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.