തൊടുപുഴ: നടൻ അനിൽ പി.നെടുമങ്ങാടിനെ മലങ്കര ജലാശയത്തിൽനിന്നെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തെൻറ മടിയിൽകിടന്ന് ഒന്നു പിടഞ്ഞതായി സിവിൽ പൊലീസ് ഓഫിസറായ പി. ഹരികൃഷ്ണൻ. സംഭവം നടന്നയുടൻ ഹരികൃഷ്ണനായിരുന്നു ആദ്യം തിരച്ചിൽ നടത്തിയത്.
അനിലിെൻറ സുഹൃത്തുക്കൾ ബഹളം െവച്ചതിനെ തുടർന്ന് ഡാം കവാടത്തിലുണ്ടായ ജീവനക്കാരനാണ് പൊലീസ് ഔട്ട്പോസ്റ്റിലെത്തി ഹരികൃഷ്ണനോട് കാര്യം പറയുന്നത്. ഉടൻ തന്നെ ഇദ്ദേഹം വെള്ളത്തിലിറങ്ങുകയായിരുന്നു. എന്നാൽ, കണ്ടെത്താനായില്ല. അഞ്ച് മിനിറ്റിന് ശേഷമെത്തിയ സിനാജാണ് അനിലിനെ വെള്ളത്തിൽനിന്ന് പുറത്തെടുക്കുന്നത്.
തുടർന്ന് അനിലിെൻറ സുഹൃത്തുകൾക്കൊപ്പം ആശുപത്രിയിലേക്ക് ഹരികൃഷ്ണനും പോയിരുന്നു. മലങ്കര ടൂറിസം ഹബിെൻറ കവാടം കഴിഞ്ഞപ്പോൾ തെൻറ മടിയിൽ കിടന്നിരുന്ന അനിൽ ഒന്ന് പിടഞ്ഞതായി ഹരികൃഷ്ണൻ പറയുന്നു. എന്നാൽ, സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.