ചെറുതോണി: കലക്ടർമാർ വാഴാത്ത ജില്ല എന്നാണ് ഇടുക്കി എന്നും അറിയപ്പെടുന്നത്. 40ാമത്തെ കലക്ടർ ഷീബ ജോർജ് പടിയിറങ്ങി വിഘ്നേശ്വരി ചാർജെടുത്തതോടെ 52 വർഷത്തിനുള്ളിൽ 41 കലക്ടർമാർ എന്ന ബഹുമതി ഇടുക്കിക്കുമാത്രം. 1972ൽ രൂപവത്കരിച്ച ജില്ലയുടെ ആദ്യകലക്ടറായിരുന്ന ബാബുപോളാണ് കൂടുതൽ കാലമിരുന്നത്. മൂന്നു വർഷവും ഏഴു മാസവുമായിരുന്നു കാലാവധി. എന്നാൽ, ഇദ്ദേഹത്തിന്റെ വാസം കൂടുതലും കോട്ടയത്തായിരുന്നു. ജില്ല രൂപവത്കരിച്ച ശേഷം രണ്ടു വർഷം കോട്ടയത്തായിരുന്നു ആസ്ഥാനം. ഏറ്റവും കുറച്ചുകാലം ഇടുക്കിയിലിരുന്നത് 17ാമത്തെ കലക്ടർ ബിശ്വാസ് മേത്തയാണ്. ഒരു മാസം തികയും മുമ്പ് പടിയിറങ്ങി. 1994 നവംബർ 19ന് വന്നു; ഡിസംബർ 11നുപോയി. പിന്നീട് കുറച്ചുകാലമിരുന്നത് ദിനേശ് ശർമയാണ്. ഒരു മാസമായിരുന്നു ഇദ്ദേഹത്തിന്റെ കാലാവധി. 1990 മാർച്ച് 12ന് ചുമതലയേറ്റു; ഏപ്രിൽ 16ന് പടിയിറങ്ങി ഇടുക്കിയിൽ ചുമതലയേറ്റ് ഏറ്റവും കുറച്ചുകാലം സേവനമനുഷ്ഠിച്ച കലക്ടർമാരിൽ മൂന്നാമനാണ് രാജുനാരായണ സ്വാമി. നാലുമാസവും 14 ദിവസവുമായിരുന്നു കാലാവധി. 2007 മേയ് നാലിന് ചുമതലയേറ്റ രാജു നാരായണ സ്വാമി ചുമതലയിലിരുന്ന നാലുമാസത്തിനുള്ളിൽ ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുപോയി.
ഈ ചെറിയ കാലയളവിൽ പത്രങ്ങളിലും ടി.വി. ചാനലുകളിലും സജീവ സാന്നിധ്യമായിരുന്നു സ്വാമി ഭരണകക്ഷിയായിരുന്ന ഒരു ഘടകകക്ഷിയുടെ ശക്തമായ സമ്മർദ്ദത്തിന്റെ പേരിൽ പടിയിറങ്ങിയ രണ്ടാമത്തെ കലക്ടറാണ് രാജുനാരാണ സ്വാമി. ടി.കെ. ജോസാണ് ഇതിനു മുമ്പ് പടിയിറങ്ങിയ കലക്ടർ. ജില്ല വ്യവസായ കേന്ദ്രം തൊടുപുഴയിൽനിന്ന് ചെറുതോണിയിലേക്കു മാറ്റിയതോടെയാണ് ടി.കെ. ജോസ് ഭരണകക്ഷിയിലെ ഗ്രൂപ്പിന്റെ കണ്ണിലെ കരടായതു് . രണ്ടു വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിച്ചവരാണ് 26ാമത്തെ കലക്ടറായ രാജേഷ് കുമാർ സിൻഹയും 30ാമത്തെ കലക്ടറായ അശോക് കുമാർ സിങ്ങും. ബാബുപോളിനുശേഷം വന്ന കെ. ശ്രീനിവാസന് രണ്ടുമാസം കൊണ്ട് മടങ്ങേണ്ടി വന്നു. 12 കലക്ടർമാർക്ക് ഒരു വർഷംപോലും തികച്ചിരിക്കാൻ സാധിച്ചില്ല. നാല് കലക്ടർമാരാണ് 1996ൽ ജില്ലയിൽ സേവനമനുഷ്ഠിച്ചത്. വിവാദങ്ങളുമായി പടിയിറങ്ങിയ മറ്റൊരു കലക്ടറാണ് ടി.ജെ. മാത്യു. 2001 ആഗസ്റ്റ് 27ന് ചാർജെടുത്ത ഇദ്ദേഹം 2002 ഏപ്രിൽ 21വരെ തുടർന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് മതികെട്ടാൻ ഭൂമിവിവാദം അരരങ്ങേറിയത്. ഇതിന്റെ പേരിൽ ഇദ്ദേഹം സസ്പെൻഷനും വാങ്ങി. 2000 ജൂലൈ മൂന്നിന് ചുമതലയേറ്റ ഡോ.രാജൻ ഖൊബ്രഗഡെ ജില്ലാ പഞ്ചായത്തു ഭരണ സമിതിയുമായി ഉടക്കിയാണ് 2001 ആഗസ്റ്റ് 23ന് പടിയിറങ്ങിയത്.
2007 സെപ്റ്റബർ 27നാണ് അശോക് കുമാർ സിങ് ചുമതലയേറ്റത്. മൂന്നാർ ഭൂമി കൈയേറ്റവിഷയത്തിൽ സർക്കാറുമായി പലപ്പോഴും ഉടക്കി. 46 പേർ മുങ്ങിമരിച്ച തേക്കടി ബോട്ട് ദുരന്തവും നൂറിലേറെപ്പേർ മരിച്ച പുല്ലുമേട് ദുരന്തവും ഇദ്ദേഹത്തിന് സൃഷ്ടിച്ച തലവേദന ചില്ലറയല്ല. നിയമിച്ചിട്ടും ചുമതലയേൽക്കാത്ത കലക്ടറും ഇടുക്കിയിലുണ്ട്. അജിത് ഭഗവത് റാവുവിനെ കലക്ടറായി നിയമിച്ചെങ്കിലും ചുമതലയേറ്റില്ല. കൊച്ചി കോർപറേഷൻ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തെ മാറ്റുന്നതിനെതിരെ കോർപറേഷൻ കൗൺസിൽ പ്രമേയം പാസാക്കുകയും മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അഭ്യർഥിക്കുകയും ചെയ്തതിനാൽ നിയമനം റദ്ദു ചെയ്തു.
1. ഡോ. ബാബു പോള്‍ ( 26.01.1972 - 19.08.1975 )
2. കെ. ശ്രീനിവാസന് (25.08.1975 - 12.11.1975 )
3. എന്‍. ചന്ദ്രശേഖരന് നായര്‍ ( 24.11.1975 - 06.09.1977)
4. കെ.എം. ചന്ദ്രശേഖരന് ( 26.10.1977 - 09.04.1979 )
5. പി.കെ. ശ്രീവനന്ദൻ (01.06.1979 - 18.05.1981 )
6. എന്‍. രാമകൃഷ്ണന് ( 18.05.1981 - 19.11.1982 )
7. തോമസ് സി. ജോര്‍ജ് ( 22.11.1982 - 28.07.1983 )
8. കെ.കെ. വിജയകുമാര്‍ ( 28.07.1983 - 15.04.1985 )
9. കെ. രാമമൂര്‍ത്തി ( 15.04.1985 - 17.06.1987 )
10. ഇ. ഷാഹുല്‍ ഹമീദ് ( 23.07.1987 - 30.11.1988 )
11. ജി. എലിയാസ് ( 02.01.1989 - 02.01.1990 )
12. ദിനേഷ് ശര്‍മ ( 12.03.1990 - 16.04.1990)
13. എ.കെ. ഡുബേയ് (23.04.1990 - 17.12.1990 )
14. ആനന്ദ് കുമാര്‍ ( 19.12.1990 - 17.04.1992 )
15. ഡി. രവി ( 18.05.1992 - 11.06.1993 )
16. ഉജ്ഗര്‍ സിങ് ( 14.06.1993 - 31.10.1994 )
17. വിശ്വാസ് മേത്ത ( 19.11.1994 - 17.12.1994)
18. വി.എസ്. സെന്തില്‍ ( 19.12.1994 - 25.06.1995 )
19. പി.എച്ച്. കുര്യന് (25.06.1995 - 10.10.1995)
20. സുബ്രത വിശ്വാസ് ( 12.10.1995 - 09.08.1996)
21. ജയിംസ് വര്‍ഗീസ് ( 23.09.1996 - 03.11.1997 )
22. ടി.കെ. ജോസ് ( 03.11.1997 - 17.09.1998 )
23. വി.ആര്. പത്മനാഭന് ( 18.09.1998 - 28.06.2000)
24. ഡോ. രാജന് കോബ്രഗെഡ് ( 03.07.2000 - 23.08.2001)
25. ടി.ജെ. മാത്യു ( 27.08.2001 - 21.04.2002)
26. രാജേഷ്കുമാര്‍ സിന്‍ഹ (22.04.2002 - 14.07.2004 )
27. കെ. ശശിധര (02.08.2004 - 02.08 2006 )
28. എ.ജെ. രാജന് ( 03.08.2006 - 13.05.2007 )
29. രാജു നാരായണ സ്വാമി ( 13.05.07AN - 05.10.2007 )
30. അശോക് കുമാര്‍ സിങ് ( 07.10.2007 - 10.02.2011 )
31. എം.സി. മോഹന്‍ദാസ് (11.02.2011 - 16.06 2011)
32. ഇ. ദേവദാസന് ( 17.06.2011 - 05.05.2012 )
33. ടി. ഭാസ്കരന് ( 07.05.2012 - 28.06.2013)
34. അജിത് പാട്ടീല്‍ ( 28.06.2013 - 18.02.2015 )
35. വി. രതീഷന്‍ ( 12.03.2015 - 04.01.2016 )
36. എ. കൗശികന് ( 13.01.2016 - 09.08.2016 )
37. ജി.ആര്. ഗോകുല്‍ ( 11.08.2016 - 02.07.2018 )
38. ജീവന് ബാബു. കെ ( 11.07.2018 - 18.02.2019 )
39. എച്ച്. ദിനേശൻ ( 18.02.2019 - 13.07.2021 )
40. ഷീബ ജോര്‍ജ് ( 13.07.2021 - 22.7.2024)
41. വി. വിഘ്നേശ്വരി ( 22.7.2024 -)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.