ചെറുതോണി: ആയുർവേദ ചികിത്സയുടെ യശസുയർത്തിയ പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തം. ചികിത്സക്ക് അനുയോജ്യമായ കാലാവസ്ഥയും, ഭൗതിക സൗകര്യങ്ങളുമുള്ളതുകൊണ്ട് നൂറു കണക്കിന് രോഗികളെ ഇവിടെ കിടത്തിചികിത്സിക്കുന്നുണ്ട്. ചികിത്സയുടെ മേന്മയറിഞ്ഞ് സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്ത് നിന്നും നിരവധി രോഗികളാണ് ദിവസവും ചികിത്സ തേടി ഇവിടെ എത്തുന്നത്.
ഈ ആശുപത്രിയുടെ ചുറ്റും വനമേഖലയായതിനാൽ ഉഴിച്ചിലിനും, കിഴിക്കും ആവശ്യമായ പച്ചമരുന്നുകൾ വില കൊടുത്ത് വാങ്ങാതെ കാട്ടിൽ നിന്ന് ശേഖരിക്കാനാകുന്നത് ഏറ്റവും വലിയ സൗകര്യമാണ്. ഇവിടെ 15 വർഷത്തോളം തുടർച്ചയായി സേവനമനുഷ്ഠിച്ച ഡോ. കെ.ആർ. സുരേഷിന്റെ കാലത്ത് നൂറു കണക്കിന് വിദേശികളും ഇതര സംസ്ഥാനക്കാരും ഇവിടെ വിദഗ്ദ്ധ ചികിത്സ തേടി മടങ്ങിയിട്ടുണ്ട്. ഇതേ തുടർന്ന് ഡോക്ടർക്ക് സംസ്ഥാന സർക്കാറിന്റെ അവാർഡ് ലഭിക്കുകയുമുണ്ടായി.
ഒ.പി വിഭാഗവും എക്സറേ സൗകര്യവുമുൾപ്പെടെ മൂന്ന് േബ്ലാക്കുകളിലായാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രി നവീകരണത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇപ്പോൾ ചികിത്സക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് അനുവദിച്ചു നൽകിയിരിക്കുന്ന സ്ഥലത്ത് ഒരു പുതിയ േബ്ലാക്ക് കൂടി നിർമിച്ചും, ഡോക്ടർമാരെ നിയമിച്ചും ആശുപത്രി വിപുലീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.