ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ ഹൃദയ രോഗ ചികിത്സാ വിഭാഗം ആരംഭിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. കഴിഞ്ഞ വർഷം ചികിത്സ തേടിയെത്തിയ 516 പേരെയാണ് കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ഒട്ടേറെപ്പേരാണ് ദിവസവുമെത്തുന്നത്. 2020 ൽ മെഡിക്കൽ കോളജിൽ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കെ.ശൈലജ ഒരു വർഷത്തിനുള്ളിൽ ഹൃദ്രോഹ വിഭാഗം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അന്ന് ജില്ല പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ ഡയാലിസിസ് യൂനിറ്റാണ് ആരംഭിച്ചത്. പിന്നീട് മെഡിക്കൽ കോളജിന് വേണ്ടി മന്ത്രി എം.എം. മണി അനുവദിച്ച 10 കോടിയിൽ രണ്ട് കോടി രൂപ ഹൃദ്രോഗ ചികിത്സാവിഭാഗത്തിന് വേണ്ടി നീക്കിവെക്കുകയും ചെയ്തു. എന്നിട്ടും ഹൃദ്രോഗ യൂണിറ്റ് ആരംഭിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.