മൂലമറ്റം: പ്രൈവറ്റ് സ്റ്റാൻഡിനോടു ചേർന്നുള്ള പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് അപകടാവസ്ഥയിൽ. കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം ഇടക്കിടെ കോൺക്രീറ്റ് പാളികൾ റോഡിലേക്ക് അടർന്നു വീഴുകയാണ്. കാൽനട യാത്രക്കാർ അത്ഭുതകരമായാണ് പലപ്പോഴും രക്ഷപ്പെടുന്നത്.
1984 നിർമിച്ച കെട്ടിടം ഏതു സമയത്തും തകർന്നുവീഴാറായ സ്ഥിതിയിലാണ്. നാളുകൾക്ക് മുമ്പ് കെട്ടിടത്തിൽ ചെറിയ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, അപകടവസ്ഥ പരിഹരിച്ചിട്ടില്ല. കെട്ടിടത്തിന്റെ പല ഭാഗങ്ങളും വിണ്ടു കീറി. വ്യാപാര സ്ഥാപനങ്ങൾ, ജില്ല മണ്ണു സംരക്ഷണ ഓഫിസ്, ഗവ. സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്, പട്ടികവർഗ ട്രൈബൽ മെഡിക്കൽ യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, നൂറുകണക്കിനു യാത്രക്കാരാണ് ബസ് സ്റ്റാൻഡിൽ എത്തുന്നത്. മൂന്നാം നിലയിലുള്ള ഗവ. സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഉള്ള വിദ്യാർഥികളും ജീവനക്കാരും, പട്ടികവർഗ മെഡിക്കൽ യൂനിറ്റ് ജീവനക്കാരുമാണ് ഏറെ ഭീതിയിലാണിപ്പോൾ.
കെട്ടിടത്തിൽ നിന്നു കോൺക്രീറ്റ് പാളികൾ ഏറെ അടർന്നു വീഴുന്നത് മൂന്നാം നിലയിലാണ്. കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി പഞ്ചായത്ത് എല്ലാവർഷവും ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ, ഈ തുക ഫലപ്രദമായി ചെലവഴിക്കാത്തതാണ് കെട്ടിടത്തിൽനിന്ന് പാളികൾ അടർന്നു വീഴുന്നത്. കെട്ടിടത്തിലെ അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.