ഇടുക്കി: കട്ടപ്പന നഗരസഭയിലെ മികച്ച കുട്ടിക്കര്‍ഷകനുള്ള പുരസ്കാരം നേടിയ ഡൊണാള്‍ഡ് ജോസ് ചില്ലറക്കാരനല്ല. മണ്ണില്‍ പൊന്‍പഴം (ഗോള്‍ഡന്‍ ബെറി) വിളയിച്ചാണ് ഡൊണാള്‍ഡ് മികച്ച കുട്ടിക്കര്‍ഷകനുള്ള പുരസ്കാരം നേടിയത്. കൃഷിയെ നെഞ്ചോട് ചേര്‍ക്കുന്ന ഈ പത്താം ക്ലാസ് വിദ്യാര്‍ഥി പുതുതലമുറക്കും അങ്ങനെ മാതൃകയാവുകയാണ്.
നഗരസഭ അഞ്ചാം വാര്‍ഡ് വെള്ളയാംകുടി വേഴപ്പറമ്പില്‍ ജോസ്-ബിന്ദു ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഡൊണാള്‍ഡ്.
പിതാവിന്റെ കൃഷിയോടുള്ള ആഭിമുഖ്യമാണ് ഡൊണാള്‍ഡിനെയും കൃഷിയിലേക്ക് എത്തിച്ചത്. ഏഴാം ക്ലാസ് മുതല്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുന്ന ഡൊണാള്‍ഡ് ഗോള്‍ഡന്‍ബെറി അഥവ ഞൊട്ടാഞൊടിയന് എന്നറിയപ്പെടുന്ന പഴച്ചെടിയാണ് പിതാവിന്റെ സഹായത്തോടെ കൃഷി ചെയ്യുന്നത്.
കാട്ടുചെടിയെന്നാണ് അറിയപ്പെടുന്നതെങ്കിലും വിപണിയില്‍ വലിയ വില ലഭിക്കുന്ന പഴമാണ് ഗോള്‍ഡന്‍ബെറി.
ആപ്പിള്‍, ബ്രോക്കോളി, മാതളം എന്നിവയേക്കാള്‍ കൂടുതല്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പോഷകഗുണമുള്ള പഴത്തിനിന്ന് വിപണിയില്‍ വലിയ ഡിമാന്‍ഡുണ്ട്. ഗോള്‍ഡന്‍ബെറി കൂടാതെ മഞ്ഞള്‍, ഇഞ്ചി, വിവിധ ഫലവർഗങ്ങള്‍ തുടങ്ങിയവയും ഡൊണാള്‍ഡ് കൃഷി ചെയ്യുന്നുണ്ട്. ഭാവിയില്‍ കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്കുന്ന മികച്ചൊരു കൃഷി ഓഫിസര്‍ ആകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.