നെടുങ്കണ്ടം: ഇന്ന്് സെബാസ്റ്റ്യന്‍ 62ാം പിറന്നാള്‍, അദ്ദേഹത്തിെൻറ ജീവകാരുണ്യ പ്രവര്‍ത്തനത്തിെൻറ 28ാം പിറന്നാളും. നിർധനർക്ക് ഇതിനകം നിര്‍മിച്ച് നല്‍കിയത് 873 വീട്. ഇടുക്കി നെടുങ്കണ്ടം മഞ്ഞപ്പാറ തേവരുപറമ്പില്‍ സെബാസ്റ്റ്യെൻറ സമാനതകളില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനം മൂന്ന് പതിറ്റാണ്ടോടടുക്കുന്നു.
ചെറിയ ബാഗും തോളിലിട്ട് രാവിലെ വീട്ടില്‍നിന്ന് ഇറങ്ങുന്ന ഇൗ വയോധികനെ പലര്‍ക്കും പരിചയമുണ്ടെങ്കിലും ഇദ്ദേഹം ചെയ്യുന്ന പുണ്യപ്രവൃത്തികൾ അധികമാര്‍ക്കും അറിയില്ല. അറിയിക്കാൻ ശ്രമിക്കുന്നില്ലെന്ന് പറയുന്നതാവും ശരി. കൈവശമുള്ള ബാഗില്‍ ചീപ്പും കത്രികയും ബി.പിയും ഷുഗറും നോക്കുന്ന ചെറിയ മെഷീനുമാണ്.
മുഷിഞ്ഞ വസ്ത്രവുമായി തെരുവില്‍ അലയുന്നവരെ കണ്ടെത്തി മുടിവെട്ടി കുളിപ്പിച്ച് പുതുവസ്ത്രമണിയിച്ച്് ഭക്ഷണവും പാര്‍പ്പിട സൗകര്യവും ഒരുക്കുന്നത് ഇൗ മനുഷ്യൻ സ്വന്തം കടമയായി ഏറ്റെടുത്തിട്ട് മൂന്ന് പതിറ്റാണ്ടിനോടടുക്കുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍, മാറാരോഗികള്‍, പഠിക്കാന്‍ ചുറ്റുപാടില്ലാത്തവര് എന്നിങ്ങനെ ജീവിതത്തിെൻറ വിവിധ കോണുകളിൽ ദുരിതനുഭവിക്കുന്നവരിലേക്ക് സെബാസ്റ്റ്യെൻറ കരങ്ങൾ വെളിച്ചമായി എത്തുന്നു. ഇതിനകം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും തമിഴ്നാട്ടിലുമായി നിര്‍ധനര്‍ക്കായി 873 വീട് നിര്‍മിച്ചുനല്‍കി.
ഇടുക്കി ജില്ലയില്‍ മാത്രം ഇരുനൂറിലധികം വീടുകള്‍. നിര്‍ധന കുടുംബത്തിലെ 57 പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചു. നിലവില്‍ 58 കിടപ്പുരോഗികള്ക്ക്് മരുന്ന് വാങ്ങി നല്കുന്നു. ഈ അധ്യയനവര്‍ഷം നിര്‍ധനരായ 37 വിദ്യാർഥികള്‍ക്ക്് മൊബൈല്‍ ഫോണും പഠനോപകരണങ്ങളും എത്തിച്ചു. പലകാരണങ്ങളാൽ പാതിവഴിയിൽ പഠനം നിലച്ച മൂവായിരത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കി. ഇതിനെല്ലാംപുറമെ സ്വന്തം വീട് മറ്റൊരാള്‍ക്ക്് താമസിക്കാന്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് എണ്ണായിരത്തിലധികം പേർക്ക് ഭക്ഷണക്കിറ്റ് നൽകി.
ഒരിക്കല്‍ ഭാര്യയോടൊപ്പം ഇടുക്കി ജില്ലയിലെ പണിക്കന്‍കുടിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ സമീപത്ത് കറുത്ത പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കൂരക്ക് കീഴില്‍ ആരോരും സഹായത്തിനില്ലാതെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ 82കാരനെ ആശുപത്രിയിലാക്കി തുടങ്ങിയതാണ് സെബാസ്റ്റ്യെൻറ ജീവകാരുണ്യപ്രവർത്തനം.
മഞ്ഞപ്പാറയിലെ 70 സെൻറ് സ്ഥലത്തെ ചെറിയ കൂരയിലാണ് താമസം. ഭാര്യ രണ്ടുവര്‍ഷം മുമ്പ് മരിച്ചു. സുമനസ്സുള്ള സുഹൃദ് വലയത്തില്നിന്നാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണവും വീട് നിര്‍മാണത്തിന് സാമഗ്രികളും കെണ്ടത്തുന്നത്. ഇരട്ടയാര്‍ പഞ്ചായത്തിലെ വലിയതോവാള പൂവേഴ്സ് മൗണ്ടിൽ ദാനം കിട്ടിയ 52 സെൻറ് സ്ഥലത്ത് നാല് വീടും കരുണാപുരം പഞ്ചായത്തില്‍ ഒരു വീടുമുള്‍പ്പെടെ അഞ്ച് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.