അടിമാലി: ഒരുകാലത്ത് ഹൈറേഞ്ചിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായിരുന്ന കവുങ്ങ് കൃഷി പാടെ ഇല്ലാതായി. രോഗബാധയും വിലയിടിവുമായിരുന്നു കര്‍ഷകരെ കവുങ്ങ് കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കാൻ കാരണം. അടക്കയായും കൊട്ടടക്കയായും ചമ്പനായുമെല്ലാം കര്‍ഷകര്‍ വിപണിയിലെത്തിച്ച് വരുമാനം കണ്ടെത്തിയിരുന്നു.
എന്നാല്‍, രോഗബാധ കീഴടക്കിയതോടെ കവുങ്ങ് കൃഷിയുടെ നാശം ആരംഭിച്ചു. തോട്ടങ്ങളില്‍നിന്ന് തോട്ടങ്ങളിലേക്ക് രോഗബാധ പടര്‍ന്നതോടെ ഹൈറേഞ്ച് മേഖലയില്‍ കവുങ്ങ് കൃഷി പേരിനുപോലും ഇല്ലാതായി. വിലയിടിവ് കൂടിയായതോടെ കര്‍ഷകര്‍ പൂര്‍ണമായി കൃഷിയെ കൈയൊഴിഞ്ഞു. എന്നാൽ, താല്പര്യമുള്ള കര്‍ഷകര്‍ക്ക് പ്രോത്സാഹനവും സഹായവും നല്കിയാൽ പുതിയ സാഹചര്യത്തിൽ കവുങ്ങ് കൃഷി തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് കർഷകർ പറയുന്നു.
വലിയൊരു തൊഴിൽ മേഖലയായിരുന്നു കവുങ്ങ് കൃഷി. അടക്ക പറിക്കാനും സംസ്കരിക്കാനും വിപണത്തിനും മരുന്ന് തളിക്കാനും മറ്റുമായി ധാരാളം ആളുകള്‍ ഈ മേഖലയില്‍ തൊഴില്‍ എടുത്തിരുന്നു. റബർ വില ഇടിയുകയും കുരുമുളക് കൃഷി ലാഭകരമല്ലാതാകുകയും ചെയ്തതോടെ ധാരാളം കര്‍ഷകര്‍ വീണ്ടും കവുങ്ങ് കൃഷി പുനരാരംഭിക്കാൻ പരിശ്രമമാരംഭിച്ചിട്ടുണ്ട്. ഇതിന് തങ്ങള്‍ക്ക് കൃഷിവകുപ്പിെൻറ ഭാഗത്ത് നിന്നുള്‍പ്പെടെ പിന്തുണ നല്‍കണമെന്നാണ് ഇവർ മുന്നോട്ടുെവക്കുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.