മൂന്നാർ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിൽ മൂന്നാറിൽ സംഘടിപ്പിക്കുന്ന പുഷ്പമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മേയ് ഒന്നുമുതൽ പത്ത് വരെ ടൂറിസം വകുപ്പിന് കീഴിലെ ബോട്ടാണിക്കൽ ഉദ്യാനത്തിലാണ് മേള.
ഉദ്യാനത്തിലെ ചെടികൾക്കൊപ്പം പുറത്ത് നിന്നെത്തിക്കുന്നവ ഉൾപ്പെടെ വിദേശി, സ്വദേശി ഇനങ്ങളിൽപ്പെട്ട ആയിരത്തഞ്ഞൂറോളം തരം ചെടികളാണ് ഒരുങ്ങുന്നത്. പശ്ചിമഘട്ട മലനിരകളിലെ തനത് പുഷ്പങ്ങളും ചെടികളും കൂടാതെ മെലസ്റ്റോമ, ഇൻപേഷ്യസ്, മഗ്ണോലിയ ലില്ലിഫ്ലോറ, മഗ്ണോലിയ ഗ്രാന്റിഫ്ലോറ, വിവിധയിനം റോസുകൾ, 30 തരം ചൈനീസ് ബോൾസം, 31 തരം അസീലിയ, എഴിനങ്ങളിലുള്ള കമേലിയ, ഒലിവ് ഉൾപ്പെടെ അവന്യൂ ട്രീസ്, എന്നിവ ഇതിൽ ചിലതാണ്. ചെടികളുടെ വിൽപനയും മേളയിലുണ്ടാവും.രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് സന്ദർശകർക്ക് പ്രവേശനം. ദിവസവും വൈകീട്ട് ബോട്ടാണിക്കൽ ഉദ്യാനത്തിലെ ഓപ്പൺ തിയറ്ററിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും ഉണ്ടാകും. 60 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. 500 രൂപയുടെ ഫാമിലി ടിക്കറ്റും ലഭ്യമാണ്. ഈ ടിക്കറ്റുപയോഗിച്ച് നാലുപേർക്ക് എല്ലാ ദിവസവും പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.