അടിമാലി: പച്ചക്കറി കൃഷിയിൽ സംസ്ഥാന തലത്തിൽ മികച്ച നേട്ടവുമായി അരിവിളാംചാൽ ഗവ. ൈട്രബൽ എൽ.പി സ്കൂൾ. കൃഷിവകുപ്പിെൻറ പച്ചക്കറി വികസന പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. ഹെഡ്മാസ്റ്റർ അബ്രഹാം ജോസിന് മികച്ച സ്ഥാപന മേധാവിക്കുള്ള രണ്ടാം സ്ഥാനവും ലഭിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഇരു പുരസ്കാരങ്ങളും.
അവികസിത മേഖലയായ അരിവിളാംചാൽ സ്കൂളിന് അവാർഡ് ലഭിച്ചതിൽ കുട്ടികൾക്കും അധ്യാപകർക്കും പുറമെ കുടിയേറ്റ ഗ്രാമം തന്നെയും ആഹ്ലാദത്തിലാണ്. ഉയർന്ന മലഞ്ചരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിെൻറ തൊടിയിൽ വിദേശികളും സ്വദേശികളുമായ നൂറോളം ഇനം പച്ചക്കറികളാണ് കുരുന്നുകൾ വിളയിച്ചത്. കൂടാതെ വിവിധ ഇനം ഇലക്കറികൾ മുതൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന നാടൻ പച്ചക്കറികളും സ്കൂൾ പരിസരത്ത് കുട്ടികളുടെ നൈപുണിയിൽ വിളഞ്ഞു.
േഗ്രാബാഗ് കൃഷി, മഴമറ, ഡ്രിപ് ഇറിഗേഷൻ, കീടനിയന്ത്രണത്തിനായി എക്കോളജിക്കൽ എൻജിനീയറിങ് തുടങ്ങിയ ആധുനിക സങ്കേതങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.
കൃഷിഭവെൻറ കൂടി സഹായത്തോടെ അധ്യാപകരും കുട്ടികളും പി.ടി.എയും ചേർന്ന് നടത്തുന്ന ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം. അധ്യാപിക ബിന്നി ജോസഫിെൻറ നേതൃത്വത്തിലെ ഹരിത കാർഷിക ക്ലബാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സേനാപതി കൃഷി ഓഫിസർ ബെറ്റ്സി മെറീന ജോണിെൻറ നേതൃത്വത്തിൽ സാങ്കേതിക സഹായവും വിത്തുകളും പഞ്ചഗവ്യം ഉൾപ്പെടെ വളങ്ങൾ, സസ്യസംരക്ഷണ-കീടനിയന്ത്രണ ഉപാധികൾ തുടങ്ങിയവയും നൽകുന്നു. കൃഷി നിർദേശങ്ങളും പരിശീലന ക്ലാസുകളുമായി ഇവർ സ്കൂൾ അധികൃതർക്കൊപ്പമുണ്ട്. വളക്കൂറുള്ള മണ്ണിൽ പൊന്നുവിളയിക്കുന്നതിന് കുരുന്നുകൾക്കൊപ്പം അധ്യാപകരും സ്കൂൾ പി.ടി.എയും സജീവം. കോവിഡ് കാലത്ത് വിദ്യാലയം അടഞ്ഞുകിടന്നപ്പോഴും കൃഷിയിടം സ്കൂൾ അധികൃതർ പരിപാലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.