ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ഹരിതകര്‍മ സേന ആരോഗ്യസുരക്ഷ ഉറപ്പാക്കി പാഴ്വസ്തു മാലിന്യ ശേഖരണം തുടരണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ്. ഹരിതകർമ സേനയുടെ വാതില്‍പ്പടി ശേഖരണം മുടങ്ങുന്നത് മാലിന്യം കുമിഞ്ഞുകൂടുമെന്നതിനാലാണ് സുരക്ഷയുറപ്പാക്കി കര്‍മരംഗത്തിറങ്ങണമെന്ന് സര്‍ക്കാര്‍ നിർദേശിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
100 ശതമാനവും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം ഹരിതകര്‍മസേന മംഗത്തിറങ്ങേണ്ടത്. എന്‍ 95 മാസ്കുകള്‍, ഫെയ്സ് ഷീല്‍ഡ്, നല്ല കൈയ്യുറ, സാനിറ്റൈസര്‍ എന്നിവ ആവശ്യാനുസരണം സേനാംഗങ്ങള്‍ക്ക് ലഭ്യമാക്കണം. മൂന്ന് ജോഡി യൂനിഫോമെങ്കിലും ഹരിതകര്‍മ സേനക്ക് നല്‍കണം.
ഒരുദിവസം ഉപയോഗിച്ച യൂനിഫോം അടുത്ത ദിവസം ധരിക്കരുത്. നന്നായി കഴുകിയുണങ്ങിയ ശേഷമേ അത് ഉപയോഗിക്കാവൂ. ശാരീരിക അകലം പാലിച്ചുമാത്രമേ ജോലിയില്‍ ഏര്‍പ്പെടാവൂ. കഴിവതും പുറത്തുനിന്ന് ഭക്ഷണം കഴിക്കരുത്. കുടിവെള്ളം സ്വന്തമായി കരുതണം. വെള്ളം കുടിക്കുന്നതിന് മാസ്ക് മാറ്റുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
ആളുകള്‍ ക്വാറൻറീനില്‍ കഴിയുന്ന വീടുകളില്‍ പോകേണ്ട
ആളുകള്‍ നിരീക്ഷണത്തില്‍/ക്വാറൻറീനില്‍ കഴിയുന്നതോ ആയ വീടുകളില്‍നിന്ന് തല്ക്കാലം മാലിന്യം ശേഖരിക്കേണ്ടതില്ല. പ്രായമുള്ള ഹരിതകര്‍മ സേനാംഗങ്ങളെ തല്ക്കാലം ജോലിയില്നിന്ന്് മാറ്റിനിര്‍ത്തണം.സുരക്ഷയുടെ സൂക്ഷ്മ അംശങ്ങള്‍ വരെ ഹരിതകര്‍മ സേനക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതില്‍ തദ്ദേശ സ്ഥാപന മേധാവികള്‍ പ്രത്യേക ശ്രദ്ധപുലര്ത്തേണ്ടതാണെന്നും ഇക്കാര്യം ഉറപ്പാക്കാന്‍ ഹരിതകേരളം മിഷനും ശുചിത്വ മിഷനും പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.