മൂലമറ്റം: മഴ എത്തിയതോടെ മൂലമറ്റം ടൗൺ വെള്ളക്കെട്ടിലായി. കെ.എസ്ആർടി.സി കവല മുതൽ പഞ്ചായത്ത് ഓഫിസിന് സമീപത്തെ തോടു വരെയുള്ള പ്രദേശമാണ് വെള്ളക്കെട്ടിലായത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്ത് ഒരടിയോളം വരെ വെള്ളം ഉയർന്നു. ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടിലായി. ഫുട്പാത്ത്വഴി നടന്നു പോയാലും വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിവെള്ളം ദേഹത്ത് തെറിക്കും. 500 മീറ്ററോളം ദൂരത്തിൽ വെള്ളക്കെട്ടുണ്ട്. ഇതിൽ റോഡിന് ഒരു വശത്തെ കനാൽ കരയിലെ ഓട മണ്ണുവീണ് അടഞ്ഞുപോയതാണ്. ഇതുമൂലം ടൗണിൽ ഒരു വശത്തുകൂടി ഒഴുകുന്ന വെള്ളം മാത്രമാണ് ഓടവഴി ഒഴുകുന്നത്. ഇതും ഭാഗികമായി അടഞ്ഞുകിടക്കുകയാണ്.
വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് ഓടകൾ മാറ്റി മാലിന്യം നീക്കിയെങ്കിലും മൂലമറ്റം ടൗണിലെ സ്ലാബുകൾ മാറ്റിയില്ല. അതിനാൽ ഒരു മഴ പെയ്താൽ പോലും മൂലമറ്റം ടൗൺ വെള്ളത്തിലാകുന്ന അവസ്ഥയിലാണ്. ഇതിനു പരിഹാരമായി ഓടകൾ തെളിച്ച് പരമാവധി വെള്ളം ഓടകളിലൂടെ ഒഴുകുന്നതിന് സംവിധാനം ഒരുക്കുകയും ടൗണിൽ കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ ഓടകളിലേക്ക് വെള്ളം തിരിച്ചുവിടാൻ സംവിധാനം ഒരുക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.