നെടുങ്കണ്ടം: വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട്ടിലെ രാമക്കല്ലിന് മുകളിൽനിന്ന് മധ്യവയസ്കൻ താഴേക്ക് ചാടിയതായി സൂചന. കൂട്ടാർ സ്വദേശിയാണ് തമിഴ്നാട് വനത്തിലെ കൊക്കയിലേക്ക് ചാടിയതായി പറയപ്പെടുന്നത്. എന്നാൽ, സംഭവം സ്ഥിരീകരിച്ചിട്ടില്ല.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിനുശേഷമായിരുന്നു ഇയാൾ ചാടിയതായി പ്രചരിച്ചത്. ഇയാളുടെ അയൽവാസിയായ പൊലീസുകാരനോട് വിളിച്ചുപറഞ്ഞിട്ട് ചാടിയതായാണ് അറിവ്. ഇയാൾ നിലവിൽ തിരുവനന്തപുരത്താണ് താമസം. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് സ്കൂട്ടറിൽ എത്തുകയായിരുന്നു. വൈകീട്ട് രാമക്കൽമേട്ടിലെത്തിയ വിനോദ സഞ്ചാരികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനോട് പറഞ്ഞതിനെ തുടർന്നാണ് സംഭവമറിഞ്ഞത്.
ഇരുട്ടായതിനാൽ തിരച്ചിൽ നടത്താനാവില്ല. ഇയാൾ ചാടി എന്നു പറയുന്നത് തമിഴ്നാട് കോംമ്പെ പൊലീസ് പരിധിയിലാണ്. ചൊവ്വാഴ്ച തമിഴ്നാട്ടിൽനിന്ന് പൊലീസെത്തി തിരച്ചിൽ നടത്തിയാൽ മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.