കട്ടപ്പന: ഓണ്‍ലൈന്‍ ഗെയിമുകളില്‍നിന്ന് യുവ തലമുറയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പുതിയ ഫുട്ബാൾ ടര്‍ഫ് ഒരുങ്ങി.
കട്ടപ്പനയിലെ കായിക പ്രേമികളായ 15 യുവാക്കള്‍ ചേര്‍ന്നാണ് എ.ടി.എസ് അരീന എന്ന പേരില്‍ 10,000 ചതുരശ്രയടി വിസ്തീർണത്തിൽ ജില്ലയിലെ ഏറ്റവും ഉയരംകൂടിയ ടര്‍ഫ് തയാറാക്കിയത്.
ലോക്ഡൗണിന് ഇളവ് വരുത്തിയ സാഹചര്യത്തില്‍ കട്ടപ്പന-കുന്തളംപാറ റോഡില്‍ തയാറാക്കിയ ടര്‍ഫ് കോര്‍ട്ട് കായികപ്രേമികൾക്ക് ഏറെ സഹായകമാണ്.
കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും കളിക്കാര്‍ക്ക് ഇവിടെ കളിക്കാന്‍ അനുമതി. രാവിലെ മുതല്‍ രാത്രി 11വരെ ബൂട്ട് കെട്ടി കളിക്കാര്‍ക്ക് ടര്ഫിലെത്താം. ഓണ്‍ലൈന്‍ ഗെയിമുകളില്‍ ജീവിതം ഹോമിക്കുന്ന കുട്ടികളുടെ എണ്ണം ജില്ലയില്‍കൂടി വന്നതോടെയാണ് ടര്‍ഫ് കോര്‍ട്ട് നിര്‍മിച്ച് കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കാൻ തീരുമാനിച്ചതെന്ന് എ.ടി.എസ് അരീനയുടെ ഭാരവാഹി ആദര്‍ശ് കുര്യന് പറഞ്ഞു. നെറ്റ് പ്രാക്ടീസിന് പുറമേ ബോക്സ് ക്രിക്കറ്റിനും ഇവിടെ സൗകര്യമുണ്ട്. അന്താരാഷ്ര്ട നിലവാരത്തിലുള്ള കൃത്രിമ പുല് മൈതാനവും ഹൈഗ്രേഡ് ഫ്ലെഡ് ലൈറ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിങ് സൗകര്യവും ഗാലറികളും ടര്ഫിലുണ്ട്. അപകടസാധ്യത ഇല്ലാത്തതിനാല്‍ പ്രായഭേദമന്യേ നിരവധി ആളുകളാണ് ദിവസവും ടര്ഫിലേക്കെത്തുന്നത്. ജോലിക്കുശേഷമെത്തുന്ന മുതിര്‍ന്നവരും ടര്‍ഫിലെ സ്ഥിരം സാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.