കട്ടപ്പന: മന്ത്രി തോമസ് െഎസക്കിെൻറ ബജറ്റ് പ്രസംഗത്തിൽ താരമായി കണ്ണമ്പടിയിലെയും ഇരട്ടയാറിലെയും കുട്ടികൾ. 'അവളുയർത്തിയ ശിരസ്സിനോളം വരില്ലൊരു വാളിെൻറ മൂർച്ചയും' സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രഖ്യാപിക്കെവയാണ് മന്ത്രി ഇരട്ടയാർ സെൻറ് തോമസ് ഹൈസ്കൂളിലെ ആദിത്യ രവിയുടെ കവിത ചൊല്ലിയത്.
നമ്മുടെ കുട്ടികളുടെ ചിന്താശേഷിയും വാക്കുകളൂടെ മൂർച്ചയും എത്രത്തോളമെന്ന് അളക്കാൻ പോന്ന കവിതയായിരുന്നു അത്. ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്നപ്പോഴാണ് ആദിത്യ രവി ഈ കവിത സ്കൂൾ മാസികക്കുവേണ്ടി എഴുതിയത്. ഈ കാര്യം മറന്നിരിക്കെവയാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ കവിത ചൊല്ലിയത്.
ഇതോടെ ആദിത്യ താരമായി. അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്. അമ്പതോളം കവിത ആദിത്യ രവി എഴുതിയിട്ടുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കവിത എഴുത്ത് ആരംഭിച്ചത്. ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുന്നു. പിതാവ് രവി നാരകക്കാനം വെറ്ററിനറി ക്ലിനിക്കിലെ അസിസ്റ്റൻറ് ആയി ജോലി നോക്കുന്നു. വസന്തിയാണ് അമ്മ. സഹോദരി അക്ഷയ മൂന്നാം ക്ലാസിൽ പഠിക്കുന്നു.
'മെല്ലെയെൻ സ്വപ്നങ്ങൾക്ക്
ചിറകുകൾ മുളക്കട്ടെ
ഉയരട്ടെ അതിലൊരു
മനോജ്ഞമാം
നവയുഗത്തിെൻറ പ്രഭാത
ശംഖൊലി'
ഇടുക്കി കണ്ണംപടി ജി.ടി.എച്ച് സ്കൂളിലെ കെ.പി. അമലിെൻറ ഈ കവിത ചൊല്ലിയാണ് ബജറ്റ് പ്രസംഗം മന്ത്രി അവസാനിപ്പിച്ചത്. കഴിഞ്ഞവർഷം ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് 'ഭൂമി പറയുന്നു' എന്ന പ്രകൃതിയെക്കുറിച്ച കവിത അമൽ എഴുതിയത്. കവിതയുടെ അന്തസ്സത്തയും മനോഹാരിതയും കണ്ടറിഞ്ഞ സ്കൂളിലെ ടീച്ചർ ജോഷ്വ ആണ് ബി.ആർ.സിയിലേക്ക് കവിത അയച്ചത്.
''കെ.പി. അമലിെൻറ വരികൾ ഉദ്ദരിച്ച് ഞാൻ ഈ ബജറ്റ് പ്രസംഗം അവസാനിപ്പിക്കട്ടെ'' എന്ന മന്ത്രിയുടെ വാക്കുകൾ ഇടുക്കി വന്യജീവി സങ്കേതത്തിൽ ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന കണ്ണംപടി സ്കൂളിനും അമലിനും കിട്ടിയ വലിയ അംഗീകാരമായി.
കണ്ണംപടി ആദിവാസി മേഖലയിലെ തെക്കുംതോട്ടം കല്ലോലിക്കൽ പങ്കജാക്ഷെൻറയും ശാരദയുടെയും മകനാണ് അമൽ. സഹോദരി ആതിര തൊടുപുഴ കോളജിൽ ഡിഗ്രിക്ക് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.