കുടയത്തൂർ: മാളിയേക്കൽ കോളനിയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നത് 24 കുടുംബത്തിലായി 84 പേർ. കുടയത്തൂർ ഗവ. ന്യൂ എൽ.പി സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ വീടുകളിലേക്ക് മടങ്ങാൻ ഇവർക്കാകുന്നില്ല.
ക്യാമ്പുകളിൽ കഴിയുന്നവരോട് വീടുകളിലേക്ക് മടങ്ങാൻ റവന്യൂ അധികൃതർ നിർദേശിച്ചെങ്കിലും ഭയം മൂലം ആരും മടങ്ങിയിട്ടില്ല. ഉരുൾ ഉത്ഭവിച്ച പന്തപ്ലാവ് മലമുകളിലും താഴെയുമായി നിരവധി പാറക്കഷണങ്ങൾ അടർന്ന് വീഴാറായി നിൽപുണ്ട്. ആഗസ്റ്റ് 29ന് പുലർച്ച 3.30നാണ് ഇവിടെ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ അഞ്ചുപേർ മരിക്കുകയും ഒരു വീട് പൂർണമായും തകരുകയും ചെയ്തത്. മറ്റ് വീടുകൾക്ക് ഭാഗിക കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിരവധി വീടുകളിൽ ചളിയും മണ്ണും ഇരച്ചുകയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.