നെടുങ്കണ്ടം: മൂന്ന് കുടുംബക്കാർ മാസങ്ങളായി ഹോസിട്ട് വെള്ളമെടുക്കുന്നത് ജല അതോറിറ്റിയുടെ പൈപ്പുപൊട്ടി രൂപപ്പെട്ട കുഴിയിൽനിന്ന്. നെടുങ്കണ്ടം െറസ്റ്റ് ഹൗസിന് എതിർവശത്ത്് എക്സൈസ് ക്വാർട്ടേഴ്സിന് സമീപമാണ് ഈ പുതിയ 'ജലസ്രോതസ്സ്'. കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായതിനാൽ പാഴാകാതെ കുറെ വീട്ടുകാർ ദിനേന വെള്ളമെടുക്കുന്നത് ഇവിടെനിന്നുമാണ്. ചില സന്ദർഭങ്ങളിൽ ഈ കുഴി നിറഞ്ഞ് കവിയാറുമുണ്ട്.
നെടുങ്കണ്ടത്തെ പല സർക്കാർ ക്വാർട്ടേഴ്സുകളിലും വെള്ളം ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കുമ്പോഴാണ് പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത്. ചിലർ കുടവുമായി എത്തി വെള്ളം കോരി കൊണ്ടുപോകും.
നിലവിൽ മൂന്ന് ഹോസുകളാണ് ഇട്ടിരിക്കുന്നത്. നെടുങ്കണ്ടം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനും മിനി സിവിൽ സ്റ്റേഷന് സമീപത്തുമായി ചെറിയ കിണർപോലെ വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിന് സമീപത്താണ് ജല അതോറിറ്റിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഈ റോഡിലൂടെ തലങ്ങും വിലങ്ങും അതോറിറ്റി ജീവനക്കാർ പോകുന്നുണ്ടെങ്കിലും പൈപ്പിെൻറ പൊട്ടൽ മാറ്റാൻ നടപടി സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.