തൊടുപുഴ: ഇഷ്ടമുള്ള സ്ഥലത്തേക്ക് സുഹൃത്തുക്കളുമായി പോകാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് അവധിക്കാലത്ത് ഏപ്രിൽ, മെയ് മാസത്തിൽ ഉല്ലാസയാത്ര ഒരുക്കിയിരിക്കുന്നത്. ചാർട്ട് ചെയ്തിരിക്കുന്ന സ്ഥിരം ട്രിപ്പുകൾ കൂടാതെ ആളുകൾ ആവശ്യപ്പെടുന്നതിന് അനുസരിച്ചു അവർക്ക് സൗകര്യപ്രദമായ ദിവസം ഉല്ലാസ യാത്ര സംഘടിപ്പിക്കും.
രാവിലെ 4. 30 ന് പുറപ്പെടും. അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ്. കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്. അതുപോലെതന്നെ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ നിറഞ്ഞ യാത്രയാണ് ഗവിയിലൂടെയുള്ളത്.
നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽ നിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമ്മ നൽകുന്നു. ഗവിയിൽ നിന്ന് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പരുന്തുംപാറയും കണ്ട് ആണ് ഈ യാത്ര പൂർത്തികരിക്കുന്നത്. ഈ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 1950 രൂപയാണ് ടിക്കറ്റ് നിരക്ക്. (ഉച്ച ഭക്ഷണം, അടവി കുട്ടവഞ്ചി, ഗവി പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ).
ഏപ്രിൽ ആറ്
രാവിലെ ഏഴിന് പുറപ്പെടും. മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന മൂന്നാർ ഗ്യാപ്പ് റോഡ് വഴി പൂപ്പാറ വരെയും തിരികെ ആനയിറങ്കൽ ഡാമും മൂന്നാർ ഹൈഡൽ പാർക്കും സന്ദർശിച്ച് തിരികെ ഒമ്പതു മണിയോടെ തൊടുപുഴയിലെത്തും. ബുക്ക് ചെയ്യാൻ 480 രൂപയാണ് വേണ്ടത് (ഭക്ഷണ ചെലവുകൾ സ്വയം വഹിക്കണം).
ആഡംബര കപ്പലിൽ ആർത്തുല്ലസിക്കാം
ഏപ്രിൽ 16
ബുധൻ ഉച്ച കഴിഞ്ഞ് 12.30 ന് തൊടുപുഴയിൽ നിന്നും പുറപ്പെടുന്ന യാത്ര കൊച്ചിയിൽ എത്തി ആഡംബര കപ്പലിൽ അറബിക്കടലിൽ അഞ്ച് മണിക്കൂർ ഉല്ലാസ യാത്രയായി മാറുന്നു . 250 ലൈഫ് ജാക്കറ്റുകളും 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റ്കളും രണ്ട് ലൈഫ് ബോട്ടും ഉള്ള മൂന്നു നിലയുള്ള ആഡംബര കപ്പലാണ് നെഫർട്ടിറ്റി.
കേരളാ ഇൻലാന്റ് നാവിഗേഷൻ കോർപറേഷന്റെ ആഡംബര കപ്പൽ ആയ നെഫർട്ടിറ്റിയിൽ അഞ്ച് മണിക്കൂർ ആണ് കടൽ യാത്ര. പാട്ടും ഡാൻസും ഗെയിമും തീയറ്ററും കളിസ്ഥലവും അൺലിമിറ്റഡ് ബുഫെ ഡിന്നറും ബാറും അപ്പർ ഡക്കർ കാഴ്ചകളും നെഫർടിറ്റിയിൽ ഉണ്ട്. 30 കിലോമീറ്ററോളം കടൽ യാത്ര ആണ് ലഭിക്കുന്നത്.
കൊച്ചി നഗരത്തിന്റെ രാത്രികാല ദൃശ്യങ്ങൾക്ക് സാക്ഷിയാകുന്നതാണീ യാത്ര. കെ. എസ്. ആർ. ടി. സി. വഴി ബുക്ക് ചെയ്യുന്നവർക്ക് അഞ്ചു മണിക്കൂർ കപ്പൽ യാത്രയാണ് ലഭിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 3530 രൂപയാണ് മുതിർന്നവർക്ക് ചാർജ്. 1250 രൂപയാണ് അഞ്ചു വയസ്സ് മുതൽ 10 വയസ് വരെയുള്ളവർക്ക്. കപ്പലിന് ഉള്ളിലെ വെൽക്കം ഡ്രിങ്ക്, ബുഫെ ഡിന്നർ ഉൾപ്പെടെയാണ് ഈ ചാർജ്.
ടിക്കറ്റുകൾ ഓൺലൈനിൽ പണമടച്ച് ബുക്ക് ചെയ്യാം. ഡിപ്പോയിലെത്തി പണമടക്കാനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക സിജി ജോസഫ് - 83048 89896, അജിഷ് ആർ. പിളള-9744910383, അരവിന്ദ് എസ്- 96051 92092.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.