തൊടുപുഴ: സ്റ്റേഷനിൽ വിളിച്ചുവരുത്തിയ യുവാവിനെ മർദിച്ചതായി പരാതി. കരിമണ്ണൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എ. അബിക്കെതിരെ കേസെടുക്കുകയും വകുപ്പുതല നടപടിയെടുക്കുകയും ചെയ്യണമെന്ന് ബി.ജെ.പി വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ഭാരവാഹികർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ 12ന് തൊമ്മൻകുത്ത് കാവുംകട്ടയിൽ ആൽബിൻ ജോസഫിന് മർദനമേറ്റുവെന്നാണ് ആരോപണം. രണ്ടുമാസം മുമ്പാണ് ആൽബിനും വണ്ണപ്പുറം സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ, കുടുംബ പ്രശ്നങ്ങളെത്തുടർന്ന് യുവതി കരിമണ്ണൂർ സ്റ്റേഷനിലെത്തി വാക്കാൽ പരാതിനൽകി. ഇതോടെ സി.ഐ ആൽബിനെ വിളിച്ചുവരുത്തി. അച്ഛൻ ജോസഫിനൊപ്പം എത്തിയ യുവാവിനെ തനിച്ച് സംസാരിക്കാനുണ്ടെന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയ സി.ഐ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായാണ് പരാതി. വാർത്തസമ്മേളനത്തിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. അബു, സെക്രട്ടറി അഡ്വ. ജി. സുരേഷ്കുമാർ, ആൽബിന്റെ പിതാവ് കെ.ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.