മറയൂര്‍: തലയാര്‍ കമ്പനിയുടെ അസി. മാനേജറെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ പാമ്പന്‍മല ഡിവിഷനിലെ തേയിലത്തോട്ടത്തില്‍ ജോലി നിര്‍ത്തിെവച്ചു. തിങ്കളാഴ്ച വൈകീട്ട് അസി. മാനേജര്‍ സാജു (57)വിെനയാണ് മുമ്പ് തോട്ടം തൊഴിലാളിയായിരുന്ന യുവാവ് വെട്ടിയത്. സാജു മൂന്നാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെന്ന് പറയപ്പെടുന്ന ബാലമുരുകനായി മറയൂര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
മൂന്ന് വര്‍ഷം മുമ്പ് ബാലമുരുകനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, കമ്പനി നല്കിയ വീട് ഒഴിഞ്ഞില്ല. ഒഴിയാൻ കഴിഞ്ഞ ദിവസം നോട്ടീസ് നല്കി. ഇത് ചോദ്യം ചെയ്ത് ഓഫിസിലെത്തി മാനേജറെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാലമുരുകന് ഒട്ടേറെ കേസുകളിൽ പ്രതിയുമാണ്. പ്രതി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത ഉണ്ടെന്നും അന്വേഷണം നടത്തി വരുന്നതായും മറയൂര്‍ സി.ഐ പി.ടി. ബിജോയി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തേയിലത്തോട്ടത്തില്‍ ജോലിക്കായി ആരെയും ഇറക്കിയില്ല.
150ഓളം തൊഴിലാളികളാണ് പാമ്പന്‍മല ഡിവിഷനില്‍ തേയിലത്തോട്ടത്തിൽ ജോലിയില്‍ ഏര്‍പ്പെടുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലിക്കെത്തരുതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി തൊഴിലാളികൾ പറയുന്നു.
എന്നാൽ, ഒരു വ്യക്തി ആക്രമണത്തിന് മുതിര്ന്നതുമൂലം മുഴുവൻ തൊഴിലാളികൾക്കും ജോലി നിഷേധിക്കുന്നത് തെറ്റാണെന്നും കമ്പനി തൊഴിലാളികളെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും തലയാര്‍ തോട്ടം തൊഴിലാളി യൂനിയന്‍ കണ്‍വീനര്‍ നാഗേന്ദ്രന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.