ചത്തുകിടക്കുന്ന കോൺഗ്രസിന് പുതുജീവൻ കിട്ടാൻ പട്ടയസമരം –മന്ത്രി എം.എം. മണി

കട്ടപ്പന: ചത്തുകിടക്കുന്ന കോൺഗ്രസിന് പുതുജീവൻ കിട്ടാനാണ്​ ഇപ്പോൾ പട്ടയ സമരവുമായി രംഗത്തിറങ്ങിയതെന്ന്​ മന്ത്രി എം.എം. മണി. ''യു.ഡി.എഫ് ഇപ്പോൾ പട്ടയസമരം നടത്തുന്നു, നടത്തട്ടെ.

യഥാർഥത്തിൽ പട്ടയ സമരം നടത്താൻ അവർക്കെന്താണ് അവകാശം. ഇടുക്കിയിൽ കർഷകരുടെ പട്ടയത്തിന് ഉപാധി കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാറല്ലേ.

ഒ​േരക്കറിന് മാത്രം പട്ടയം, പട്ടയത്തിന് വരുമാന പരിധി, ഇതെല്ലാം കൊണ്ടുവന്നത് അവരല്ലേ. ഇതെല്ലാം എടുത്തുമാറ്റി ഉപാധിരഹിത പട്ടയം നൽകിയത് എൽ.ഡി.എഫ് സർക്കാറ​േല്ല. ഇതുവരെ 28,500 പട്ടയങ്ങൾ നൽകി. ഇനിയും നൽകും. നാളെ തൊടുപുഴയിൽ പട്ടയം നൽകുന്നുണ്ട്. പി.ജെ. ജോസഫി​െൻറ മൂക്കിന്​ കീ​െഴയായിട്ടും വല്ലതും ചെയ്യാൻ കഴിഞ്ഞോ'' -അദ്ദേഹം ചോദിച്ചു.

ഇടുക്കിയിലെ പത്ത്​ ചെയിൻ മേഖലയിലെ മുഴുവൻ കർഷകർക്കും പട്ടയം നൽകും. ഇരട്ടയാറിലെ കർഷകർക്ക് പട്ടയം നൽകി. അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉപ്പുതറ മേഖലയിലെ മുഴുവൻ കർഷകർക്കും പട്ടയം നൽകും.

ഇത്‌ സർക്കാർ നയമാണ്. അതല്ലാതെ ഏതെങ്കിലും മന്ത്രിമാർ ഒറ്റക്കൊറ്റക്ക് നടത്തുന്ന തീരുമാനമല്ല. കട്ടപ്പനയിലെ ഷോപ്പ് സൈറ്റുകൾക്കും പട്ടയം നൽകുമെന്ന് മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.