മൂന്നാർ: മഴക്ക് വെള്ളിയാഴ്ച ജില്ലയിൽ അൽപം ശമനം ഉണ്ടായെങ്കിലും കെടുതികൾക്ക് കുറവില്ല. ദേശീയപാത 85ൽ ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.
വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ദേവികുളം താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 81.4 മി.മീ. ഇടുക്കി -59.6 മി.മീ., തൊടുപുഴ-44.8 മി.മീ., പീരുമേട്-44 മി.മീ. എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ മഴയുടെ അളവ്. മഴയിൽ ഇതുവരെ മൂന്ന് വീട് പൂർണമായും 45 വീട് ഭാഗികമായും തകർന്നു. പ്രാഥമിക കണക്കെടുപ്പിൽ ഒന്നരക്കോടിയുടെ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മൂന്നാർ: കനത്ത മഴ തുടരുന്ന മൂന്നാറിൽ രണ്ട് വീട് തകർന്നു. മൂന്നാർ കോളനിയിൽ വള്ളി ഗണേശൻ, കാളി എന്നിവരുടെ വീടാണ് തകർന്നത്. മലഞ്ചെരുവിൽ പ്ലോട്ടുകൾ തട്ടുകളാക്കിയാണ് ഇവിടെ വീടുകൾ നിർമിച്ചത്. മുകളിലെ പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന വള്ളി ഗണേശന്റെ വീട് വെള്ളിയാഴ്ച തകർന്ന് താഴെയുള്ള കാളിയുടെ വീടിനുമേൽ പതിക്കുകയായിരുന്നു. വള്ളിയുടെ വീട് പൂർണമായി തകർന്നു. ഈ വീടുകൾ അപകടാവസ്ഥയിലായതിനെ തുടർന്ന് താമസക്കാർ ബന്ധുവീടുകളിലേക്ക് മാറിയിരുന്നതിനാൽ ആളപായം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.