തൊടുപുഴ: വ്രതപുണ്യത്തിെൻറ 30 ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ പള്ളികളും വിശ്വാസികളുടെ മനസ്സും ഭവനങ്ങളും ഒരുങ്ങി. മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിച്ച് പുണ്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന മാസമാണ് റമദാന്. പള്ളികൾ പ്രാര്‍ഥനക്കും നോമ്പുതുറക്കും കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പള്ളിക്കകവും ചുവരുകളുമെല്ലാം കഴുകി വൃത്തിയാക്കിയും പെയിൻറടിച്ചും നേരത്തേ ഒരുങ്ങിയിട്ടുണ്ട്. റമദാനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പ്രാർഥനകളും ചടങ്ങുകളും നടത്തുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലം ഉറപ്പാക്കാനും സാനിറ്റൈസർ ലഭ്യമാക്കാനും സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം പള്ളികളിൽ വരുന്നവർക്ക് മാസ്കും നിർബന്ധമാണ്.
നോമ്പുതുറക്ക് പള്ളിയുടെ പരിസരങ്ങളിലും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ മുറ്റത്തും പരിസരത്തും പന്തലിട്ടാണ് നോമ്പുതുറക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. നോമ്പുകാലം പ്രമാണിച്ച് വീടുകളും നേരത്തേ തന്നെ ഒരുക്കം പൂർത്തീകരിച്ചിരുന്നു. റമദാനില്‍ ദാനധര്‍മങ്ങള്‍ക്ക് മറ്റുകാലങ്ങളെക്കാള്‍ പുണ്യം വര്‍ധിക്കും. അതുകൊണ്ടുതന്നെ നാട്ടിലെങ്ങും റമദാന് കിറ്റുകളും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കാന്‍ വ്യക്തികളും സംഘടനകളും പ്രവാസികളും ഒരുക്കം തുടങ്ങിയിട്ടുണ്ട്. പള്ളികൾ കേന്ദ്രീകരിച്ച് മതവിജ്ഞാന സദസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.