മൂന്നാർ: അപകട ഭീതിയൊഴിയാതെ ദേവികുളം ഗ്യാപ് റോഡ്. നവീകരണത്തിനുശേഷം തുടർച്ചയായ മലയിടിച്ചിലാണ് ഇവിടെ. ഒരാഴ്ച മുമ്പുണ്ടായ മലയിടിച്ചിലിൽ വൻപാറകൾ റോഡിലേക്ക് പതിച്ച് ഗതാഗതം മുടങ്ങിയിരുന്നു. അന്ന് റോഡിലേക്ക് വീണ കല്ലും മണ്ണും ഇപ്പോഴും പൂർണമായി നീക്കം ചെയ്തിട്ടില്ല.
മലയിടിച്ചിൽ ഉണ്ടായ ഭാഗത്ത് വീണ്ടും ഇടിയാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈർപ്പം തട്ടുമ്പോൾ ഇടയുന്ന വിധം മണ്ണും പാറയും അടുക്കായുള്ള ഭൂപ്രകൃതിയാണിവിടെ. നവീകരണ ഭാഗമായി ഇവിടെ വൻതോതിൽ നടത്തിയ പാറഖനനവും മണ്ണിളകാൻ കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.