പെട്ടിമുടി: രക്ഷാപ്രവർത്തനത്തിനിടെ പുലി സാന്നിധ്യം

മൂന്നാർ: പെട്ടിമുടിയിലെ കാട്ടിനുള്ളിൽ തിരച്ചിലിനിറങ്ങിയ രക്ഷാപ്രവർത്തകർക്ക്​ മുന്നിൽ പുലിയുടെ സാന്നിധ്യവും. പെട്ടിമുടി പുഴയുടെ കരയിലൂടെ നാലുകിലോമീറ്റർ ദൂരത്തിൽ കാട്ടിലൂടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് പഴയപാലം പരിസരത്തുവെച്ച്​ പുലി മുന്നിലെത്തിയത്.

ദുരന്ത നിവാരണസേനാ അംഗങ്ങൾക്കൊപ്പം മൂന്നാറിൽനിന്നുള്ള സാഹസിക തിരച്ചിൽ സംഘാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെയുള്ളവരായിരുന്നു പത്തംഗ സംഘത്തിലുണ്ടായിരുന്നത്. ആൾക്കൂട്ടം കണ്ടതോടെ പുലി കാട്ടിൽ മറഞ്ഞതായി രക്ഷാപ്രവർത്തക സംഘത്തിലു​ള്ളവർ പറയുന്നു. നിലവിൽ തിരച്ചിൽ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.

Tags:    
News Summary - Pettimudi landslide case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.